അനുമോള്‍ പങ്കുവെച്ച വീഡിയോ ഏറ്റെടുത്ത് ആരാധകര്‍.
മിനി സ്‍ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അനുമോള്‍. സീരിയലുകളിൽ സജീവമാണെങ്കിലും സ്റ്റാർ മാജിക്കിലൂടെയാണ് താരം പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. സാധാരണ താരങ്ങളില്‍ നിന്ന് വ്യത്യസ്‍തമായുള്ള അനുമോളുടെ പെരുമാറ്റവും പ്രേക്ഷകരെ ആകര്‍ഷിക്കാറുണ്ട്.വളരെ നിഷ്‍കളങ്കമായ പെരുമാറ്റത്തിലൂടെ അനുമോൾ സഹപ്രവര്‍ത്തകര്‍ക്കും പ്രിയങ്കരി മാറിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിലും സജീവമായ താരമാണ് അനുമോൾ. അനുമോള്‍ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. സാമൂഹ്യമാധ്യമങ്ങളിലെ അനുമോളുടെ പോസ്റ്റുകള്‍ക്ക് നിരവധി ലൈകും കമന്റുമെല്ലാം ലഭിക്കാറുണ്ട്. ഇപ്പോൾ അനുമോള്‍ പങ്കുവെച്ചിരിക്കുന്ന പുതിയ റീൽ വീഡിയോയ്ക്കും നല്ല പ്രതികരണമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നത്. കോമഡി താരം അസീസ് നെടുമങ്ങാടിനൊപ്പമാണ് വീഡിയോ. 'ജയ ജയ ജയ ജയഹേ' എന്ന പുതിയ ചിത്രത്തിലെ ഗാനത്തിനാണ് അനുമോള്‍ റീൽ ചെയ്‍തിരിക്കുന്നത്. അനുമോളുടേതായ ഒരു അഭിനയ ശൈലിക്കാണ് ആരാധകരുടെ കൈയടി. രണ്ടാളും പൊളിച്ചു എന്നാണ് പ്രേക്ഷകരുടെ കമന്റുകൾ. വളരെ സീരിയസ് ആയ അഭിനയമായതുകൊണ്ട് എന്താണ് സീൻ എന്നും ചിലർ ചോദിക്കുന്നുണ്ട്. ഓണത്തിനോട് അനുബന്ധിച്ച് അനുമോള്‍ ചെയ്‍ത ഫോട്ടോഷൂട്ടിനും വലിയ കൈയടിയാണ് ലഭിച്ചത്. ഷർട്ടും മുണ്ടുമൊക്കെയായി സ്റ്റൈലൻ വേഷത്തിലായിരുന്നു ഫോട്ടോഷൂട്ട്.
ഇതിനിടെ മികച്ച കോമഡി താരത്തിനുള്ള അവാർഡ് ലഭിച്ചതിന്റെ സന്തോഷവും അനുമോള്‍ പങ്കുവെച്ചിരുന്നു. ഇത്തരം അവാർഡുകളാണ് തങ്ങളെ പോലുള്ളവർക്ക് കൂടുതൽ പ്രവർത്തിക്കാനുള്ള ഊർജം തരുന്നത് എന്നായിരുന്നു അനുമോളുടെ വാക്കുകൾ.
മഴവിൽ മനോരമയിലെ ‘അനിയത്തി’ എന്ന സീരിയലിലൂടെയായിരുന്നു അനുമോളുടെ മിനിസ്ക്രീൻ അരങ്ങേറ്റം. 'ഒരിടത്ത് ഒരു രാജകുമാരി', 'സീത' തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അനുമോൾ അവതരിപ്പിച്ചിരുന്നു. 'റീക്രിയേറ്റർ' എന്ന സിനിമയിലും അനുമോള്‍ വേഷമിട്ടിട്ടുണ്ട്. തിരുവനന്തപുരത്തെ നെടുമങ്ങാട് ആര്യനാട് സ്വദേശിയാണ് അനുമോള്‍.
Read More: പേടിപ്പിച്ചും ചിരിപ്പിച്ചും കത്രീന കൈഫിന്റെ 'ഫോണ്‍ ഭൂത്', ട്രെയിലര്‍
