നൃത്ത ചുവടുകള്‍ വയ്‍ക്കുന്ന പോസിലുള്ള ഫോട്ടോ പങ്കുവെച്ച് അനുശ്രീ (Anusree).

വേറിട്ട ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം നേടിയ നടിയാണ് അനുശ്രീ. നായികയായും സഹതാരമായും ഒക്കെ ഗൗരവമുള്ള പ്രമേയത്തിലും തമാശ രംഗങ്ങളിലും ഒരുപോലെ മികവ് തെളിയിച്ച നടി. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് ഇതിനകം തന്നെ അനുശ്രീ. സാമൂഹ്യ മാധ്യമങ്ങളിലും സജീവമായ അനുശ്രീ പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത് (Anusree).

നൃത്ത ചുവടുകള്‍ വയ്‍ക്കുന്ന പോസിലുള്ള ഫോട്ടോയാണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്. അനുശ്രീക്ക് മേയ്‍കപ്പ് ചെയ്‍തിരിക്കുന്നത് പിങ്കി വിസലാണ്. പ്രവണ രാജാണ് ഫോട്ടോ എടുത്തിരിക്കുന്നത്. എന്തായാലും അനുശ്രീയുടെ ഫോട്ടോകള്‍ ഹിറ്റായിരിക്കുകയാണ്. ദെസ്വിൻ പ്രേം സംവിധാനം ചെയ്യുന്ന 'താര' എന്ന ചിത്രമാണ് അനുശ്രീയുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്.

View post on Instagram

ജെബിൻ ജെ ബി പ്രഭ ജോസഫാണ് 'താര നിര്‍മിക്കുന്നത്. സമീര്‍ പി എം ആണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. അന്റോണിയോ മോഷൻ പിക്ചേഴ്‍സ്, ക്ലോസ് ഷോട് എന്റര്‍ടെയ്‍ൻമെന്റ്സ്, സമീര്‍ മൂവീസ് എന്നീ ബാനറിലാണ് നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ഷാൻ പുലിക്കൂടൻ.

അനുശ്രീ (Anusree) നായികയാകുന്ന പുതിയ ചിത്രമാണ് 'താര' (Thaara). ദെസ്വിൻ പ്രേം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദെസ്വിൻ പ്രേമിന്റേതാണ് ചിത്രത്തിന്റെ കഥയും. 'താര' എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു.

സിത്താര കൃഷ്‍ണകുമാര്‍ ചിത്രത്തിനായി ആലപിച്ച ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. ബിനീഷ് പുതുപ്പണമാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. വിഷ്‍ണു വി ദിവാകരനാണ് സംഗീത സംവിധായകൻ. 'സിതാര' എന്ന കഥാപാത്രമായിട്ടാണ് അനുശ്രീ അഭിനയിക്കുന്നത്.

ചെന്നൈ നഗരത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന 'സിതാര'യിലൂടെയും 'ശിവ'യിലൂടെയുമാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. 'സിതാര'യായി അനുശ്രീ വേഷമിടുമ്പോള്‍ ചിത്രത്തിലെ നായകൻ 'ശിവ'യായി സനല്‍ അമൻ എത്തുന്നു. ഛായാഗ്രഹണം ബിബിൻ ബാലകൃഷ്‍ണൻ. വസ്‍ത്രാലങ്കാരം അഞ്‍ജന തങ്കച്ചൻ, കാസ്റ്റിംഗ് ഡയറക്ടർ ജെബിൻ ജെസ്‍മസ്, മേക്കപ്പ് മണികണ്ഠൻ മരത്താക്കര, ചീഫ് അസോസിയേറ്റ് ഡയറക്ടർ സജിത്ത് പഗോമേത്, പിആർഒ പ്രതീഷ് ശേഖർ.

Read More : സ്റ്റൈലായി മംമ്‍ത മോഹൻദാസ്, ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മംമ്‍ത മോഹൻദാസ്. വൈവിധ്യമാര്‍ന്ന ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ നടി. മംമ്‍ത മോഹൻദാസിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മനോഹരമായ ഒരു പോസിലുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മംമ്‍മ മോഹൻദാസ്. 

'സണ്‍ കിസ്' (Sun Kissed) എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകും, എന്നാല്‍ 'സണ്‍ സ്ലാപ്പ്ഡ്' (Sun Slapped) എന്നതിനെ കുറിച്ചോ എന്നാണ് തമാശരൂപേണ മംമ്‍ത മോഹൻദാസ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. സൂര്യരശ്‍മികള്‍ ഏല്‍ക്കുമ്പോഴുള്ള ഫോട്ടോകള്‍ പങ്കുവയ്‍ക്കുമ്പോള്‍ താരങ്ങളടക്കമുള്ളവര്‍ 'സണ്‍ കിസ്' എന്ന് ക്യാപ്ഷൻ എഴുതുന്നതിനെ കുറിച്ചാണ് മംമ്‍ത മോഹൻദാസ് സൂചിപ്പിക്കുന്നത്. മംമ്‍ത മോഹൻദാസിന്റെ ഫോട്ടോ എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പൃഥ്വിരാജ് നായകനാകുന്ന ചിത്രം 'ജന ഗണ മന'യാണ് മംമ്‍ത മോഹൻദാസ് അഭിനയിച്ചതില്‍ ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്.

സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിലാണ് നിര്‍മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, ആണ്. സഹ നിര്‍മ്മാണം ജസ്റ്റിന്‍ സ്റ്റീഫന്‍.

മംമ്‍തയ്‍ക്ക് പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് 'ജന ഗണ മന'യിലേത് എന്ന് പ്രമോഷണല്‍ മെറ്റീരിയലുകളില്‍ നിന്ന് വ്യക്തമാകുന്നത്. മംമ്‍ത മോഹൻദാസിന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. 'ജന ഗണ മന' തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുന്നത്. ഏപ്രില്‍ 28നാണ് ചിത്രം റിലീസ് ചെയ്യുക.

സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നു. ഡിജോ ജോസ് ആന്‍റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, രാജ കൃഷ്‍ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, ഹരി കൃഷ്‍ണന്‍, വിജയകുമാര്‍, വൈഷ്‍ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്‍ണ, ജോസ്‍കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, രാജ് ബാബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ. യുവഛായാഗ്രാഹകരില്‍ ശ്രദ്ധേയനായ സുദീപ് ഇളമണ്‍ ആണ് സിനിമാറ്റോഗ്രാഫര്‍. 'അയ്യപ്പനും കോശി'യും ക്യാമറയില്‍ പകര്‍ത്തിയത് സുദീപ് ആയിരുന്നു. ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ ഹാരിസ് ദേശം, സന്തോഷ് കൃഷ്‍ണന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്. സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, ഡിസൈന്‍ ഓള്‍ഡ്‍മങ്ക്‍സ്. എഡിറ്റിംഗും ഡിഐയും ശ്രീജിത്ത് സാരംഗ്,