Asianet News MalayalamAsianet News Malayalam

'അത് കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ഓര്‍മയിലേക്ക് വരുന്നത് മോഹൻലാലാണ്', അരവിന്ദ് സ്വാമിയുടെ വാക്കുകള്‍- വീഡിയോ

അരവിന്ദ് സ്വാമി മോഹൻലാലിനെ കുറിച്ച് പറഞ്ഞത് വീണ്ടും ചര്‍ച്ചയാകുന്നു.

Actor Aravind Swamy says about Mohanlal hrk
Author
First Published Dec 26, 2023, 12:03 PM IST

നേരിന്റെ വിജയത്തിളക്കത്തിലാണ് മോഹൻലാല്‍. നേര് കണ്ടവരില്‍ മിക്കവരും മോഹൻലാല്‍ ചിത്രത്തില്‍ നടത്തിയ പ്രകടനത്തെയും അഭിനന്ദിച്ച് എത്തിയിരുന്നു. സാധാരണക്കാര്‍ മാത്രമല്ല വിവിധ ഭാഷയിലെ താരങ്ങളും മോഹൻലാലിന്റെ ആരാധകരുമാണ്. അരവിന്ദ് സ്വാമി മോഹൻലാല്‍ കുറിച്ച് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാകുകയാണ്.

മുമ്പൊരിക്കല്‍ അരവിന്ദ് സ്വാമി സംസാരിച്ചതിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നത്. താനെടുക്കുന്ന ഒരു പുസ്‍തകത്തിന്റെയും ടൈറ്റില്‍ ആര്‍ക്കാണ് ചേരുക എന്ന് അരവിന്ദ് സ്വാമി പറയണം എന്നായിരുന്നു അവതാരക അദ്ദേഹത്തോടെ ആവശ്യപ്പെട്ടത്. ദ മജിഷ്യൻ എന്ന പുസ്‍തകമായിരുന്നു ആദ്യം അവതാരക എടുത്തത്. സെലിബറ്റിയോ അല്ലാത്തെയോും സുഹൃത്തുക്കളില്‍ ടൈറ്റില്‍ ആര്‍ക്കാണ് ചേരുക എന്ന് അരവിന്ദ് സ്വാമിയോട് അവതാരക ചോദിച്ചു.

മോഹൻലാല്‍ എന്നായിരുന്നു ആലോചിക്കുക പോലുമില്ലാതെ താരം മറുപടി നല്‍കിയത്. അദ്ദേഹത്തിന്റെ പ്രതിഭയുടെ വലിയ ആരാധകനാണ് താൻ എന്ന് അരവിന്ദ് സ്വാമി വ്യക്തമാക്കുകയായിരുന്നു. ഒരു നടനെന്ന നിലയില്‍ ചില രംഗങ്ങളില്‍ അദ്ദേഹം റിയാക്റ്റ് ചെയ്യുന്ന വിധം ഒരു മാജിക് കഴിവുള്ളത് പോലെയാണ്, ഒഴുക്കുണ്ടാകും എന്നും അരവിന്ദ് സ്വാമി വ്യക്തമാക്കി. ദ മജിഷ്യൻ എന്നതിനെ കുറിച്ച് തനിക്ക് ഒറ്റ ചിന്തയില്‍ തോന്നിയത് മോഹൻലാലിനെ ആണ് എന്ന് വ്യക്തമാക്കുകയായിരുന്നു അരവിന്ദ് സ്വാമി.

സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രം നേര് നടൻ എന്ന നിലയില്‍ മോഹൻലാലിന് മികച്ച സാധ്യതകളുള്ള ഒന്നായിരുന്നു. വിജയമോഹൻ എന്ന വക്കീല്‍ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ എത്തിയത്. ആത്മവിശ്വാസം ഒട്ടുമില്ലാത്ത വിജയമോഹനെന്ന കഥാപാത്രം ചിത്രത്തില്‍ പിന്നീട് വിജയത്തിലേക്ക് എത്തുന്നതാണ് നേരില്‍ പ്രമേയമാകുന്നത്. സ്വാഭാവികയോടെയാണ് മോഹൻലാല്‍ വക്കീല്‍ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചതെന്നാണ് മിക്കവരുടെയും അഭിപ്രായവും.

Read More: കേരളത്തിനു പുറത്തും നേരിന് വമ്പൻ കളക്ഷൻ, യുഎഇയില്‍ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios