നടൻ സല്‍മാന്റെ സഹോദരൻ ആരാധികയുടെ ചോദ്യത്തിന് നല്‍കിയ മറുപടി.

ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ സൂപ്പര്‍ താരമാണ് സല്‍മാൻ. നടൻ സല്‍മാന്റെ വിവാഹത്തെ കുറിച്ച് ചോദ്യങ്ങളില്‍ ആരാധകരില്‍ നിന്നുണ്ടാകാറുണ്ട്. അങ്ങനെ സല്‍മാന്റെ സഹോദരനും ഒരു ചോദ്യം നേരിട്ടു. അതിന്റെ സല്‍മാന്റെ സഹോദരൻ അര്‍ബ്ബാസ് പറഞ്ഞ മറുപടിയാണ് ചര്‍ച്ചയാകുന്നത്. സാമൂഹ്യ മാധ്യമത്തിലെ ചോദ്യത്തിന് ബോളിവുഡ് താരവുമായ അബ്ബാസ് രസകരമായി മറുപടി നല്‍കിയത്.

എനിക്ക് നിങ്ങളുടെ സഹോദരന്റെ ഭാര്യയാകണമെന്നുണ്ടെന്നായിരുന്നു ഒരു ആരാധിക വ്യക്തമാക്കിയത്. എന്താണ് നിങ്ങള്‍ പറയുന്നത് എന്നും ചോദിച്ചു ആരാധിക. എന്താണ് ഞാൻ പറയേണ്ടത് എന്നായിരുന്നു സഹോദരന്റ മറുപടി. മുന്നോട്ട് പോകൂവെന്നും പറഞ്ഞു സല്‍മാന്റെ സഹോദരൻ അബ്ബാസ്.

ഒടുവില്‍ ടൈഗര്‍ 3യാണ് സല്‍മാൻ ഖാന്റേതായി പ്രദര്‍ശനത്തിനെത്തിയത്. സല്‍മാന്റെ ടൈഗര്‍ 3 ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കാനായി എന്നായിരുന്നു റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ടൈഗര്‍ 3 454 കോടി രൂപ ആകെ നേടിയപ്പോള്‍ 39.5 കോടി ഇന്ത്യയില്‍ നേടി.

ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗുമായിരുന്നു. സല്‍മാന്റെ ടൈഗര്‍ 3 ഒരു ദിവസം മുന്നേ യുഎഇയില്‍ റിലീസ് ചെയ്‍തിരുന്നു. അതിനാല്‍ നിരവധി പേര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് മികച്ച ഒരു പരസ്യമായി. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്‍തു. ചിത്രത്തിലെ സ്പോയിലറുകള്‍ ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്‍മാൻ ഖാൻ സാമൂഹ്യ മാധ്യമത്തിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്. റിലീസിന് മുന്നേയുള്ള ഹൈപ്പ് സല്‍മാന്റെ ചിത്രത്തിന് സ്വീകാര്യത നല്‍കി എന്നാണ് വ്യക്തമാകുന്നത്.

Read More: ഇമ്രാൻ ഹാഷ്‍മിക്ക് പരുക്കേറ്റു, ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക