ഫെമിന ജോര്‍ജാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. 

മലയാളത്തിന്റെ യുവനിരയില്‍ ഏറ്റവും ശ്രദ്ധേയനായ താരമാണ് അര്‍ജുൻ അശോകൻ. അര്‍ജുൻ അശോകൻ നായകനാകുന്ന പുതിയ ചിത്രമാണ് 'തീപ്പൊരി ബെന്നി'. 'തീപ്പൊരി ബെന്നി'യുടെ ചിത്രീകരണം കഴി‌ഞ്ഞ ദിവസം ആരംഭിച്ചു. രാജേഷ് മോഹനും ജോജി തോമസും ചേര്‍ന്നാണ് 'തീപ്പൊരി ബെന്നി' സംവിധാനം ചെയ്യുന്നത്.

ഫെമിന ജോര്‍ജാണ് ചിത്രത്തിലെ നായിക. ശ്രീരാഗ് സജിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അജയ് ഫ്രാൻസിസ് ജോര്‍ജാണ് ഛായാഗ്രാഹണം. സൂരജ് ഇ എസ് എഡിറ്റിംഗും സൂരജ് ഇ എസ് പ്രൊഡക്ഷൻ ഡിസൈനിംഗ് മിഥുൻ ചാലിശ്ശേരിയും കോസ്റ്റ്യൂം ഡിസൈനിംഗ് ഫെമിന ജബ്ബാറും നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ഷെബിൻ ബക്കറാണ്.

അര്‍ജുൻ അശോകൻ പ്രധാന കഥാപാത്രമായി അവസാനമെത്തിയത് 'തുറമുഖ'മാണ്. നിവിൻ പോളി കേന്ദ്ര കഥാപാത്രമായ ചിത്രം ഒരുക്കിയത് രാജീവ് രവിയാണ്. രാജീവ് രവി തന്നെയായിരുന്നു ഛായാഗ്രാഹണം. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്. കെ തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീന്‍ മേരി സിനിമാസിന്റെയും ബാനറുകളില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോസ് തോമസ് സഹനിര്‍മാതാവാണ്. ഗോപന്‍ ചിദംബരത്തിന്റേതാണ് തിരക്കഥയും സംഭാഷണവും. എഡിറ്റിംഗ് ബി അജിത്‍കുമാര്‍ ആണ്.

നിവിന്‍ പോളിക്കും അര്‍ജുൻ അശോകനും ജോജു ജോര്‍ജിനും പുറമേ ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ കൃഷ്‍ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് 'തുറമുഖ'ത്തില്‍ അണിനിരക്കുന്നത്. 'തുറമുഖം' വളരെ വേഗത്തില്‍ ഉള്ള സിനിമ അല്ല എന്ന് നിവിൻ പോളി പറഞ്ഞിരുന്നു. ചിത്രം അച്ഛന്‍, മക്കള്‍, സഹോദരങ്ങള്‍ എന്നിവരൊക്കെ തമ്മിലുള്ള ബന്ധങ്ങളെയും പരാമര്‍ശിക്കുന്നു എന്ന് നേരത്തെ നിവിൻ പോളി പറഞ്ഞിരുന്നു. വ്യക്തമായ രാഷ്ട്രീയം കൂടി 'തുറമുഖ'മെന്ന ചിത്രം പറയുന്നുണ്ടെന്നും നിവിന്‍ പോളി റിലീസിന് മുന്നേ പറഞ്ഞിരുന്നു. ഡിസൈന്‍ ഓള്‍ഡ്‍മങ്ക്സ്, ഡിസ്ട്രിബൂഷന്‍ ലീഡ് ബബിന്‍ ബാബു, ഓണ്‍ലൈന്‍ പ്രൊമോഷന്‍ അനൂപ് സുന്ദരന്‍, മാര്‍ക്കറ്റിങ് പ്ലാന്‍ ബിനു ബ്രിങ്ഫോര്‍ത്ത് എന്നിവരുമാണ്.

Read More: എൻ എൻ പിള്ളയുടെ ജീവചരിത്ര സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് വിജയരാഘവൻ