അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെ മുത്തശ്ശി കൂടിയാണ് ലക്ഷ്മി ദേവമ്മ.

തെന്നിന്ത്യൻ നടൻ അര്‍ജുൻ സർജയുടെ(Arjun Sarja) അമ്മ ലക്ഷ്മി ദേവമ്മ അന്തരിച്ചു. ബ്ലാംഗ്ലൂരിലെ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു. കലാധ്യാപിക ആയിരുന്നു അവർ. നടന്‍ ശക്തിപ്രസാദാണ് ലക്ഷ്മി ദേവമ്മയുടെ ഭര്‍ത്താവ്. കിഷോര്‍, അര്‍ജുന്‍, ഐശ്വര്യ എന്നിവര്‍ മക്കളാണ്.

അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെ മുത്തശ്ശി കൂടിയാണ് ലക്ഷ്മി ദേവമ്മ. ചിരഞ്ജീവിയുടെ ഭാര്യ മേഘന രാജ് സോഷ്യൽ മീഡിയയിൽ തന്റെ മുത്തശ്ശിയുമൊത്തുള്ള ഓർമ്മകളെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ലക്ഷ്മി ദേവിയുടെ മടിയിൽ ഇരിക്കുന്ന മകൻ റയാന്റെ ചിത്രവും മേഘ്ന പങ്കുവച്ചിട്ടുണ്ട്. 2020 ജൂണിലായിരുന്നു ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോ​ഗം. 

വീണ്ടും അടിപതറി ബോളിവുഡ്; കാണാൻ ആളുകളില്ലാതെ 'ഷംഷേര'

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ബോളിവുഡ് ചിത്രമാണ് 'ഷംഷേര'. രണ്‍ബീര്‍ കപൂറിനെ ടൈറ്റില്‍ കഥാപാത്രമാക്കി കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസം തിയറ്ററുകളിൽ എത്തിയിരുന്നു. എന്നാൽ ഏറെ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച അത്ര തിളങ്ങാൻ സാധിച്ചില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അക്ഷയ് കുമാർ നായകനായി എത്തിയ സാമ്രാട്ട് പൃഥ്വിരാജിനേക്കാൾ വളരെ കുറവാണ് ഷംഷേരയുടെ ബോക്സ് ഓഫീസ് കളക്ഷൻ. 

ആളുകള്‍ തിയറ്ററില്‍ എത്താത്തിനെ തുടര്‍ന്ന് ചിത്രത്തിന്റെ ചില ഷോകള്‍ പിൻവലിച്ചുവെന്ന് ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്യുന്നു. ബോളിവുഡ് സിനിമകളുടെ തട്ടകമായ മുംബൈയിൽ പോലും ഷംഷേരക്ക് പിടിച്ചു നിൽക്കാനായിട്ടില്ല. കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം 4000ത്തിന് മുകളില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്. 

'ലെഫ്റ്റനന്റ് റാം' കാത്തിരിക്കുന്നു, നിങ്ങളുടെ കത്തുകൾക്കായി; ദുൽഖറിനെ നേരിൽ കാണാൻ ഇതാ ഒരവസരം

10 കോടിയാണ് ഷംഷേരയുടെ ആദ്യദിന കളക്ഷൻ. 150 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം എന്ന നിലയില്‍ ഇത് മോശം കളക്ഷനാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഭൂരിഭാ​ഗം ബോളിവുഡ് ചിത്രങ്ങളും ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു. ബി​ഗ് ബജറ്റ് ചിത്രങ്ങളും ഇക്കൂട്ടത്തിൽ ഉൾപ്പെടും. ഭൂൽഭൂലയ്യ 2 മാത്രമാണ് ബോളിവുഡിനെ ഒരുപരിധിവരെ എങ്കിലും കൈപിടിച്ചുയർത്തിയത്.