മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. ഭീകരാക്രമണത്തില്‍ സഹോദരിയെയും സഹോദരിഭര്‍ത്താവിനെയും നഷ്‍ടപ്പെട്ടതിനെ കുറിച്ച് നടൻ ആശിഷ് ചൗധരി എഴുതി കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇരുവരുടെ ഫോട്ടോകളും ഓണ്‍ലൈനില്‍ തരംഗമായിരുന്നു. എപ്പോഴും സഹോദരി തനിക്ക് ഒപ്പം തന്നെയുണ്ടെന്നാണ് ആശിഷ് ചൗധരി പറയുന്നത്. മുംബൈ ആക്രമണത്തിന്റെ ഭീകരത വ്യക്തമാകുന്നതാണ് ആശിഷ് ചൗധരിയുടെ കുറിപ്പ്. സഹോദരിയുടെ കുട്ടികളെ ഇപ്പോള്‍ നോക്കുന്നത് ആശിഷ് ചൗധരിയാണ്.

മുംബൈയില്‍ 2008 നവംബര്‍ 26ന് ആയിരുന്നു ഭീകരാക്രമണം നടന്നത്. അന്ന് ആശിഷ് ചൗധരിക്ക് തന്റെ സഹോദരി മോണിക്കയെയും സഹോദരി ഭര്‍ത്താവ് അജിത്തിനെയും നഷ്‍ടപ്പെട്ടിരുന്നു.  നിങ്ങൾ ഇല്ലാതെ ഒരു ദിവസം പൂർത്തിയാകുന്നില്ല, മോനാ.  ജിജുവിനെയും നിങ്ങളെയും എല്ലാ ദിവസവും മിസ് ചെയ്യുന്നുവെന്ന് ആശിഷ് ചൗധരി പറയുന്നു. മുംബൈ ഭീകരാക്രമണത്തില്‍ ഉറ്റവരെ നഷ്‍ടപ്പെട്ടവരുടെ സങ്കടമാണ് ആശിഷ് ചൗധരിയുടെ കുറിപ്പില്‍. നിങ്ങളാണ് എന്നെ കരുത്തനാക്കി മാറ്റുന്നതും.  നമ്മള്‍ ചിരിച്ചുകൊണ്ട് എല്ലാ ദിവസവും ഒരുമിച്ച് കളിച്ചതുപോലെ, ഓരോ നിമിഷവും ഓരോ സെക്കൻഡിലും നിങ്ങൾ എന്റെ അരികിൽ തന്നെ നിൽക്കുന്നു. അത് എന്നെ ജീവിക്കാൻ ഇടയാക്കുന്നുവെന്ന് ആശിഷ് ചൗധരി കുറിപ്പില്‍ പറയുന്നു.

ഭീകരാക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലധികം പേര്‍ക്ക് പരുക്കേറ്റുകയും ചെയ്‍തിരുന്നു.

ഭീകരാക്രമണം നടത്തിയ  പാക്കിസ്ഥാൻ ഭീകരവാദി അജ്‍മല്‍ കസബിനെ പിടികൂടി തൂക്കിക്കൊന്നിരുന്നു.