വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്.
തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടും കാത്തിരിക്കുന്ന വിജയ് (Vijay) ചിത്രമാണ് ബീസ്റ്റ് (Beast movie). ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ക്ക് കാഴ്ചക്കാരും ഏറെയായിരുന്നു. ഏപ്രിൽ 13നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. പ്രേക്ഷക പ്രശംസയ്ക്ക് ഒപ്പം തന്നെ വിമർശനങ്ങളും ബീസ്റ്റിനെതിരെ ഉയർന്നിരുന്നു. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ആദ്യം തന്നെ ലഭിച്ചത്. ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ആശിഷ് വിദ്യാർത്ഥി.
ഒരു സിനിമയെ താഴ്ത്തിക്കെട്ടാൻ എളുപ്പമാണ് പക്ഷെ, അതിന്റെ പുറകിലുള്ള അധ്വാനം തള്ളിക്കളയരുതെന്ന് ആശിഷ് വിദ്യാർത്ഥി പറയുന്നു. ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിജയുടെ ചിത്രം വരുമ്പോഴേ ആളുകൾക്ക് ആവേശമാണ്. ജനങ്ങള്‍ തിയറ്ററിലേക്ക് തിരികെ വരുന്ന സമയമാണിത്. ബീസ്റ്റിലെ പാട്ടുകളെല്ലാം തനിക്കിഷ്ടപ്പെട്ടെന്നും ആശിഷ് വിദ്യാർഥി പറയുന്നു. ജീവിതത്തിൽ താൻ കണ്ട ഏറ്റവും ശാന്തനായ വ്യക്തിയാണ് വിജയ് എന്നും നടൻ പറഞ്ഞു. ഒരു സിനിമയെ താഴ്ത്തിക്കെട്ടാൻ എളുപ്പമാണ്. നിങ്ങൾക്ക് ആ ചിത്രം ചിലപ്പോൾ ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. പക്ഷെ അതിന്റെ പുറകിൽ ഒത്തിരി വർക്ക് നടന്നിട്ടുണ്ടെന്നും അതാരും തള്ളിക്കളയരുത് ആശിഷ് വിദ്യാർഥി പറയുന്നു.
ആദ്യം ഏപ്രിൽ 14നാണ് ബീസ്റ്റിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, യാഷിന്റെ കെജിഎഫും അന്നേദിവസം റിലീസ് ചെയ്യുന്നതിനാൽ ബീസ്റ്റ് ഒരു ദിവസം മുമ്പ് റിലീസ് ചെയ്യാൻ സംവിധായകൻ നെൽസൺ ദിലീപ് കുമാറും സംഘവും തീരുമാനിക്കുക ആയിരുന്നു.

വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയിപ്പെടുന്നത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകൻ ശെല്‍വരാഘവനും ബീസ്റ്റെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതും. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്. ശെല്‍വരാഘവൻ, ഷൈൻ ടോം ചാക്കോ, ജോണ്‍ വിജയ്, ഷാജി ചെൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തില്‍ 100 കോടിയാണ് വിജയ്‍യുടെ പ്രതിഫലം എന്നും റിപ്പോര്‍ട്ടുണ്ട്.
'എന്റെ ലോകം', ചിരഞ്‍ജീവി സര്‍ജയ്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മേഘ്‍ന രാജ്
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മേഘ്‍ന രാജ്. മേഘ്‍ന രാജ് സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ് ഇപ്പോള്‍. മേഘ്‍ന രാജിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. മേഘ്‍ന രാജ് പങ്കുവെച്ച പുതിയ ഫോട്ടോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത് (Meghna Raj).
അകാലത്തില്‍ പൊലിഞ്ഞ ഭര്‍ത്താവ് ചിരഞ്‍ജീവി സര്‍ജയ്‍ക്കൊപ്പമുള്ള ഫോട്ടോയാണ് മേഘ്‍ന രാജ് പങ്കുവെച്ചിരിക്കുന്നത്. എന്റെ ലോകം എന്ന് എഴുതിയ ക്യാപ്ഷനൊപ്പം ഹൃദയ ചിഹ്‍നവും ചേര്‍ത്താണ് ഫോട്ടോ ഇൻസ്റ്റാഗ്രാം സ്റ്റോറിയായും പങ്കുവെച്ചിരിക്കുന്നത്. ചലച്ചിത്ര മേഖലയില്‍ നിന്നടക്കം ഒട്ടേറേ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. അടുത്തിടെ മേഘ്‍ന രാജിന്റെ പുതിയ സിനിമ പ്രഖ്യാപിക്കുകയും ചെയ്‍തിരുന്നു.
