ടുണീഷ്യയിൽ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും ലെവൽ ക്രോസിനുണ്ട്.

ർഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ആസിഫലി ചിത്രം ലെവൽ ക്രോസിന്റെ ടീസർ റിലീസായി. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. ആസിഫലിയുടെ അവസാനം റിലീസ് ചെയ്ത ചിത്രം "തലവൻ" തീയറ്ററുകളിൽ മികച്ച വിജയംt നേടികൊണ്ട് മുന്നേറുകയാണ്. ഇതിനിടയിലാണ് താരത്തിന്റെ വേറിട്ട് നിൽക്കുന്ന പുതിയ റോൾ. 

കാഴ്ചയിൽ മാത്രമല്ല മേക്കിങ്ങിലും ചിത്രം വേറിട്ട് നിൽക്കുമെന്ന് പ്രതീക്ഷയാണ് ടീസർ നൽകുന്നത്. ടുണീഷ്യയിൽ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും ലെവൽ ക്രോസിനുണ്ട്. തലവന് ശേഷമുള്ള ആസിഫ് അലിയുടെ ചിത്രം എന്ന രീതിയിലും ലെവൽ ക്രോസ്സിനായി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

സംവിധായകൻ അർഫാസ് അയൂബിന്റെ സംവിധാനത്തിലാണ് ലെവൽ ക്രോസ്സ് ഒരുങ്ങിയിരിക്കുന്നത്. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് സംവിധായകൻ അർഫാസ് അയൂബ്. സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്ജറ്റ് മൂവിയായ മോഹൻലാൽ നായകനായെത്തുന്ന "റാം" ന്റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രമാണിത്. ലെവൽ ക്രോസിന്‍റെ കഥയും തിരക്കഥയും അർഫാസിന്റേതാണ്. ആസിഫ്, അമലപോൾ,ഷറഫുദ്ധീൻ കോമ്പിനേഷൻ ആദ്യമായി വരുന്ന ചിത്രം കൂടിയാണിത്. 

Level Cross - Official Teaser | Asif Ali,Amala Paul,Sharafudheen| Arfaz Ayub| Vishal Chandrashekhar

ഒരു ത്രില്ലർ മൂഡിൽ ഒരുക്കിയ ചിത്രത്തിന്റെ മ്യൂസിക് റൈറ്റ് വമ്പൻ തുകയ്ക്ക് തിങ്ക് മ്യൂസിക് സ്വന്തമാക്കിയിരുന്നു. താരനിരയിൽ മാത്രമല്ല ടെക്നിക്കൽ ടീമിലും ഗംഭീര നിര തന്നെയുണ്ട്. വിശാൽ ചന്ദ്രശേഖറിന്റെ സംഗീതത്തിന് വരികൾ എഴുതിയത് വിനായക് ശശികുമാർ. ചായഗ്രഹണം അപ്പു പ്രഭാകർ. ജെല്ലിക്കെട്ട് ചുരുളി,നൻപകൽ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റർ. സംഭാഷണം ആദം അയൂബ്ബ്. സൗണ്ട് ഡിസൈനർ ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം ലിന്റ്റ ജീത്തു. മേക്കപ്പ് റോണക്സ് സേവ്യർ. പ്രൊഡക്ഷൻ ഡിസൈനർ പ്രേം നവാസ്. പി ആർ ഓ മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ജൂൺ രണ്ടാം വാരം തീയറ്ററുകളിലെത്തും.

ഡബിൾ സെഞ്ച്വറിയടിച്ച് ചിദംബരം ! 'ജാൻ എ മന്നി'ന് പിന്നാലെ 'മഞ്ഞുമ്മൽ ബോയ്സി'നും ആ നേട്ടം