Asianet News MalayalamAsianet News Malayalam

സിനിമ സീരിയൽ, നാടക നടൻ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.

 

Actor Baburaj Vazhappalli passes away
Author
kochi, First Published Jul 31, 2022, 2:22 PM IST

കോഴിക്കോട്: സിനിമ സീരിയൽ, നാടക നടൻ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു. 59 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം.

ആലപ്പുഴ വാഴപ്പള്ളി സ്വദേശിയാണ്. ഏറെക്കാലമായി കൊടുവള്ളി മാനിപുരത്തിന് സമീപം കളരാന്തിരി കുറ്റൂരു ചാലിലായിരുന്നു താമസം. ഭാര്യ: സിന്ധു, മകൻ: ബിഷാൽ സംസ്കാരം ഇന്ന് തന്നെ നടക്കും.

'മിന്നല്‍ മുരളി'ക്ക് ശേഷം സോഫിയ പോള്‍, 'ആര്‍ഡിഎക്സില്‍ ഷെയ്‍ന്‍ നിഗം

ഷെയ്‍ൻ നിഗം നായകനാകുന്ന സിനിമയാണ് 'ആര്‍ഡിഎക്സ്'. നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'മിന്നല്‍ മുരളി'യുടെ നിര്‍മാതാവ് സോഫിയ പോള്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ആന്റണി വര്‍ഗീസും നീരജ് മാധവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്.

'റോബര്‍ട്ട് ഡോണി സേവ്യര്‍' എന്നതിന്റെ ചുരുക്കപ്പേരാണ് ആര്‍ഡിഎക്സ്. ഷെയ്‍ന്‍ നിഗം ആദ്യമായി പൊലീസ് വേഷത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തയും അടുത്തിടെ പുറത്തുവന്നിരുന്നു. 'വേല' എന്ന സിനിമയിലാണ് ഷെയ്‍ൻ നിഗം പൊലീസ് വേഷത്തില്‍ അഭിനയിക്കുന്നത്. 'ബര്‍മുഡ' എന്ന ചിത്രമാണ് ഷെയ്‍ന്‍ നിഗത്തിന്റേതായി തയ്യാറായിരിക്കുന്നത്.

ടി കെ രാജീവ് കുമാറാണ് 'ബര്‍മുഡ' സംവിധാനം ചെയ്യുന്നത്. ഓ​ഗസ്റ്റ് 19നാകും ഷെയ്ൻ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. കശ്‍മീരി നടി ഷെയ്‍ലീ കൃഷന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. ചിത്രത്തിനായി മോഹൻലാല്‍ ഒരു ഗാനം പാടുന്നുണ്ട്. നേരത്തെ ടി കെ രാജീവ് കുമാറിന്റെ 'കണ്ണെഴുതി പൊട്ടുംതൊട്ട്' എന്ന ചിത്രത്തിൽ മോഹൻലാൽ പാടിയിരുന്നു. ചിത്രത്തിലെ 'കൈതപ്പൂവിൻ കന്നികുറുമ്പിൽ' എന്ന് തുടങ്ങുന്ന ​ഗാനം ഇന്നും മലയാളികളുടെ ഇഷ്‍ടഗാനങ്ങളിൽ ഒന്നാണ്. നവാഗതനായ കൃഷ്‍ണദാസ് പങ്കി രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ 'ഇന്ദുഗോപന്‍' എന്ന കഥാപാത്രത്തെയാണ് ഷെയ്‍ന്‍ നിഗം അവതരിപ്പിക്കുന്നത്. 'ഇന്ദുഗോപന്‍' സബ് ഇന്‍സ്പെക്ടര്‍ 'ജോഷ്വ'യുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്നിടത്താണ് ചിത്രത്തിന്‍റെ കഥാവികാസം. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. 'ജോഷ്വ'യായി വേഷമിടുന്നത് വിനയ് ഫോര്‍ട്ട് ആണ്. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

24 ഫ്രെയിംസിന്‍റെ ബാനറില്‍ സൂരജ് സി കെ, ബിജു സി കെ, ബാദുഷ എന്‍ എം എന്നിവരാണ് നിര്‍മ്മിക്കുന്നത്. മണി രത്നത്തിന്‍റെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച ഷെല്ലി കാലിസ്റ്റ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. സംഗീതം രമേഷ് നാരായണ്‍. സൗണ്ട് ഡിസൈനര്‍ അജിത്ത് എബ്രഹാം. വിഷ്വല്‍ ഡിസൈനര്‍ മുഹമ്മദ് റാസി. ചമയം അമല്‍ ചന്ദ്രന്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റേഴ്സ് കെ രാജേഷ്, ഷൈനി ബെഞ്ചമിന്‍. നൃത്തസംവിധാനം പ്രസന്ന സുജിത്ത്. സ്റ്റില്‍സ് ഹരി തിരുമല.

Read More : 'പാലാ പള്ളി തിരുപ്പള്ളി', 'കടുവ'യിലെ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു

Follow Us:
Download App:
  • android
  • ios