ചിരഞ്‍ജിവി നായകനായ 'ഭോലാ ശങ്കറി'ന്റെ ആദ്യ പ്രതികരണങ്ങള്‍ പുറത്ത്. 

തമിഴകത്ത് രജനികാന്ത് നായകനായ പുതിയ ചിത്രം 'ജയിലറി'ന്റെ ആവേശമാണ്. തെലുങ്കില്‍ അജിത്തിന്റെ 'വേതാള'ത്തിന്റെ റീമേക്ക് ചിത്രമായ 'ഭോലാ ശങ്കറു'മായി ചിരഞ്‍ജീവിയും ഇന്ന് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ചിരഞ്ജീവി നിറഞ്ഞാടുന്നുവെങ്കിലും അജിത്തിന്റെ തമിഴ് ചിത്രത്തിന്റെ അത്ര പോരാ എന്നാണ് പ്രേക്ഷകരില്‍ ചിലരുടെ അഭിപ്രായം. 'ഭോലാ ശങ്കറാ'യിരിക്കുമോ അതോ രജനി ചിത്രമായിരിക്കുമോ വമ്പൻ വിജയത്തിലേക്ക് കുതിക്കുക എന്നതില്‍ വ്യക്തത വരാൻ ഇന്നത്തെ പ്രദര്‍ശനങ്ങള്‍ അവസാനിക്കും വരെയെങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന് ട്രേഡ് അനലിസ്റ്റുകളും അഭിപ്രായപ്പെടുന്നു.

ചിരഞ്‍ജീവിയുടെ ഇൻട്രൊഡക്ഷൻ സീൻ ഗംഭീരമെന്ന് ചിത്രം കണ്ടവര്‍ സാമൂഹ്യ മാധ്യമത്തില്‍ വ്യക്തമാക്കുന്നു. തമന്നയും 'ഭോലാ ശങ്കറി'ല്‍ തിളങ്ങിയിരിക്കുന്നു. തമന്നയുടെയും ചിരഞ്‍ജീവിയുടെയും ജോഡി രസകരമാണ്. നടൻ അജിത്തിനെ പോലെ റീമേക്ക് ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ പ്രകടനം എത്തിയില്ല. അനാവശ്യമായ കോമഡികളും കല്ലുകടിയാകുന്നുവെന്നും അഭിപ്രായമുണ്ട്. സംവിധായകൻ മെഹെര്‍ രമേഷ് നിരാശപ്പെടുത്തുന്നു. ആക്ഷനില്‍ ചിരഞ്‍ജീവി കസറിയിരിക്കുന്നു എന്നുമാണ് ചിത്രം കണ്ടവര്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്.

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

ചിരഞ്‍ജീവി നായകനായി വേഷമിട്ട പുതിയ ചിത്രം 'ഭോലാ ശങ്കര്‍' രമബ്രഹ്‍മം സുങ്കരയാണ് നിര്‍മിച്ചിരിക്കുന്നത്. 'ഭോലാ ശങ്കറെ'ന്ന ചിത്രത്തിന്റെ ചിത്രസംയോജനം മാര്‍ത്താണ്ഡ് കെ വെങ്കടേഷ് ആണ്. 'വേതാളം' എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് 'ഭോലാ ശങ്കറി'ല്‍ നായകൻ ചിരഞ്‍ജീവി എത്തിയിരിക്കുന്നത്. ചിരഞ്‍ജീവി നായകനാകുന്ന ചിത്രത്തിന്റെ കലാസംവിധായകൻ എ എസ് പ്രകാശ് ആണ്.

ചിരഞ്‍ജീവി നായകനായി ഇതിനു മുമ്പെത്തിയ ചിത്രം 'വാള്‍ട്ടര്‍ വീരയ്യ' വൻ ഹിറ്റായി മാറിയിരുന്നു. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) ആണ് ചിത്രം ഒരുക്കിയത്. ബോബി കൊല്ലി തന്നെ ചിത്രത്തിന്റെ കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീതം.

Read More: റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് രജനികാന്തിന്റെ 'ജയിലര്‍', ആദ്യ ദിനം നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക