Asianet News MalayalamAsianet News Malayalam

അനുഷ്‍കയും ഐശ്വര്യയുമല്ല, ആ വമ്പൻ ചിത്രത്തില്‍ നായിക തൃഷ

അനുഷ്‍ക ഷെട്ടിയുള്‍പ്പടെയുള്ളവരെ നായികയാകാൻ ആ ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നു.

Actor Chiranjeevi starrer new film Vishwambhara update out Trisha to do the female lead hrk
Author
First Published Dec 11, 2023, 5:01 PM IST

ലിയോയുടെ വിജയത്തിളക്കത്തിലാണ് തൃഷ. ചിരഞ്‍ജീവി നായകനാകുന്ന സോഷ്യോ ഫാന്റസി ചിത്രത്തില്‍ തൃഷ നായികയാകുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. സംവിധാനം വസിഷ്‍ഠ മല്ലിഡിയാണ്. വിശ്വംഭര എന്നാണ് ചിരഞ്‍ജീവി നായകനാകുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ചിരഞ്‍ജീവി സാധാരണക്കാരനായിട്ടാണ് വസിഷ്‍ഠയുടെ പുതിയ ചിത്രത്തില്‍ എത്തുക. ഡോറ ബാബു എന്നായിരിക്കും ചിരഞ്‍ജീവിയുടെ കഥാപാത്രത്തിന്റെ പേര് എന്നുമാണ് റിപ്പോര്‍ട്ട്. ഗോദാവരി ജില്ലയില്‍ നിന്നുളള ആളാണ് കഥാപാത്രം എന്നതിനാല്‍ അന്നാട്ടിലെ ഭാഷാ ശൈലിയിലായിരിക്കും ചിരഞ്‍ജീവി ഡോറാ ബാബുവായി സംസാരിക്കുക എന്നുമാണ് റിപ്പോര്‍ട്ട്. എങ്ങനെയാണ് ആ സാധാരണ മനുഷ്യൻ ചിത്രത്തില്‍ നായകനായി മാറുന്നത് എന്നതാണ് ആകാംക്ഷയുണര്‍ത്തുന്ന ഘടകം.

അനുഷ്‍ക ഷെട്ടിയുള്‍പ്പടെ നായികയാകാൻ പുതിയ ചിത്രത്തിലേക്ക് പരിഗണിക്കുന്നു എന്ന് വിശ്വംഭരയുടെ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഐശ്വര്യ റായ്‍യുടെ പേരും ചിത്രത്തിലേക്ക് പറഞ്ഞു കേട്ടിരുന്നു. ഒടുവില്‍ തൃഷയെ നായികയായി തീരുമാനിച്ചിരിക്കുകയാണ്. വൻ വിജയത്തിനായാണ് ചിരഞ്‍ജീവി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

ചിരഞ്‍ജീവി നായകനായി വേഷമിട്ടവയില്‍ ഒടുവിലെത്തിയ ചിത്രം ഭോലാ ശങ്കര്‍' ആണ്. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം 'വേതാള'ത്തിന്റെ തെലുങ്ക് റീമേക്കായിട്ടും ബോലാ ശങ്കറിന് വൻ പരാജയം നേരിടാനായിരുന്നു വിധിയെന്നും 47.50 കോടിയാണ് ആഗോളതലത്തില്‍ ആകെ നേടാനായത് എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായത്.  വേതാളം' എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് 'ഭോലാ ശങ്കറി'ല്‍ നായകനായ ചിരഞ്‍ജീവി എത്തിയത്. സംവിധാനം നിര്‍വഹിച്ചത് മെഹര്‍ രമേഷാണ്. ചിത്രം രമബ്രഹ്‍മം സുങ്കരയാണ് നിര്‍മിച്ചത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തിയപ്പോള്‍ നായികയായി എത്തിയത് തമന്നയാണ്. മഹതി സ്വര സാഗറായിരുന്നു സംഗീതം.

Read More: 'മോഹൻലാലിന്റെ ആ ഭാഷ ബോറാണ്', സംവിധായകൻ രഞ്‍ജിത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios