Asianet News MalayalamAsianet News Malayalam

വിശ്വംഭരയിലൂടെ വമ്പൻ വിജയത്തിനായി ചിരഞ്‍ജീവി, ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ് പുറത്ത്

ചിരഞ്‍ജീവി നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രം വിശ്വംഭരയുടെ അപ്‍ഡേറ്റ് പുറത്ത്.

Actor Chiranjeevi starrer upcoming film Vishwambhara new update out hrk
Author
First Published Feb 4, 2024, 5:50 PM IST

ചിരഞ്‍ജീവി നായകനായി പ്രഖ്യാപിച്ച ഒരു ചിത്രമാണ് വിശ്വംഭര. ചിരഞ്‍ജീവിയുടെ ഒരു ഫാന്റസി ത്രില്ലര്‍ ചിത്രമായിരിക്കും വിശംഭര. സംവിധാനം വസിഷ്‍ഠ മല്ലിഡിയാണ്. ചിരഞ്ജീവി നായകനാകുന്ന വിശ്വംഭര എന്ന ചിത്രത്തിന്റെ പുതിയ ഒരു അപ്‍ഡേറ്റാണ് ചര്‍ച്ചയാകുന്നത്.

വസിഷ്‍ഠ മല്ലിഡിയുടെ വിശ്വംഭരയുടെ ചിത്രീകരണം തുടങ്ങുക ലഭ്യമാകുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഫെബ്രുവരി ഒമ്പതിനോ 10നോ ആയിരിക്കും എന്നാണ്. ചിരഞ്‍ജീവി ഡോറ ബാബുവായി വേഷമിടുന്ന ചിത്രത്തില്‍ നായകൻ ഒരു സാധാരണക്കാരൻ ആണെന്നും റിലീസ് അടുത്ത വര്‍ഷം ജനുവരി 10ന് ആണെന്നുമാണ് നേരത്തെ പുറത്തുവിട്ട റിപ്പോര്‍ട്ട്. ഗോദാവരി ജില്ലയില്‍ നിന്നുളള ആളാണ് കഥാപാത്രം എന്നതിനാല്‍ അന്നാട്ടിലെ ഭാഷാ ശൈലിയിലായിരിക്കും ചിരഞ്‍ജീവി ഡോറാ ബാബുവായി സംസാരിക്കുക. എങ്ങനെയാണ് ആ സാധാരണ മനുഷ്യൻ ചിത്രത്തില്‍ നായകനായി മാറുന്നത് എന്നതാണ് ആകാംക്ഷയുണര്‍ത്തുന്ന ഘടകം.

അനുഷ്‍ക ഷെട്ടിയുള്‍പ്പടെ നായികയാകാൻ പുതിയ ചിത്രത്തിലേക്ക് പരിഗണിക്കുന്നു എന്നാണ് വിശ്വംഭരയുടെ പ്രവര്‍ത്തകരില്‍ നിന്ന് നേരത്തെ സൂചനയുണ്ടായത്. ഐശ്വര്യ റായ്‍യുടെ പേരും ചിത്രത്തിലേക്ക് പറഞ്ഞു കേട്ടിരുന്നു. എന്നാല്‍ പിന്നീട് തൃഷയെ തീരുമാനിക്കുകയായിരുന്നു. വൻ വിജയത്തിനായാണ് ചിരഞ്‍ജീവി ഇറങ്ങിത്തിരിച്ചിരക്കുന്നത്.

ചിരഞ്‍ജീവി നായകനായി വേഷമിട്ടവയില്‍ ഒടുവിലെത്തിയ ചിത്രം ഭോലാ ശങ്കര്‍' ആണ്. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം 'വേതാള'ത്തിന്റെ തെലുങ്ക് റീമേക്കായിട്ടും ബോലാ ശങ്കറിന് വൻ പരാജയം നേരിടാനായിരുന്നു വിധിയെന്നും 47.50 കോടിയാണ് ആഗോളതലത്തില്‍ ആകെ നേടാനായത് എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായത്.  വേതാളം' എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് 'ഭോലാ ശങ്കറി'ല്‍ നായകനായ ചിരഞ്‍ജീവി എത്തിയത്. സംവിധാനം നിര്‍വഹിച്ചത് മെഹര്‍ രമേഷാണ്. ചിത്രം രമബ്രഹ്‍മം സുങ്കരയാണ് നിര്‍മിച്ചത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തിയപ്പോള്‍ നായികയായി എത്തിയത് തമന്നയാണ്. മഹതി സ്വര സാഗറായിരുന്നു സംഗീതം.

Read More: ഗുണ്ടുര്‍ കാരം ഇനി ഒടിടിയിലേക്ക്, ഒടുവില്‍ റിലീസ് പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios