'ഗോഡ്‍ഫാദര്‍' എന്ന ചിത്രമാണ് ചിരഞ്ജീവിയുടേതായി റിലീസ് കാത്തിരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആണ് ഈ ചിത്രം.
തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരമാണ് ചിരഞ്ജീവി. കാലങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ താരം ചെയ്ത കഥാപാത്രങ്ങൾ ഏറെയാണ്. എഴുപതുകൾ മുതലിങ്ങോട്ട് മെഗാസ്റ്റാർ എന്ന പേരിനൊപ്പം തെന്നിന്ത്യൻ സിനിമാലോകം ചേർത്തുവച്ച പേരും നടന്റേതായിരുന്നു. മനോഹരമായി ഡാൻസ് കളിക്കുന്ന ചുരുക്കം ചില നായകന്മാരിൽ ഒരാൾ കൂടിയാണ് ചിരഞ്ജീവി. ഒരുകാലത്ത് താരത്തിന്റെ ഡാൻസ് കാണാൻ വേണ്ടി മാത്രം തിയറ്ററുകളിൽ എത്തിയിരുന്ന നിരവധി പേർ ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിരഞ്ജീവിയുടെ ഒരു ത്രോബാക്ക് വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
കുട്ടികൾക്കൊപ്പമുള്ള താരത്തിന്റെ പഴയ കാല വീഡിയോയാണിത്. അല്ലു അർജുനും സഹോദരനും രാം ചരണുമാണ് വീഡിയോയിൽ ഡാൻസ് കളിക്കുന്നുണ്ട്. ഇവരെ സപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന ചിരഞ്ജീവിയെ വീഡിയോയിൽ കാണാൻ സാധിക്കും. നിരവധി പേരാണ് ഈ ത്രോബാക്ക് വീഡിയോ ഷെയർ ചെയ്യുന്നത്. നടൻമാരായ അല്ലു അർജുൻ, അല്ലു സിരീഷ്, വരുൺ തേജ്, നിഹാരിക, സായ് ധരം തേജ് എന്നിവരുടെ അമ്മാവനാണ് ചിരഞ്ജീവി.
അതേസമയം, 'ഗോഡ്‍ഫാദര്‍' എന്ന ചിത്രമാണ് ചിരഞ്ജീവിയുടേതായി റിലീസ് കാത്തിരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആണ് ഈ ചിത്രം. അതുകൊണ്ട് തന്നെ മലയാളികളും ഏറെ പ്രതീക്ഷയോടെയാണ് ഗോഡ്ഫാദറിനായി കാത്തിരിക്കുന്നത്. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദിനു പകരം തെലുങ്ക് റീമേക്കില്‍ എത്തുന്നത് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ആണ്. മഞ്ജു വാര്യര്‍ ലൂസിഫറില്‍ ചെയ്ത കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്നത് നയന്‍താരയാണ്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ഇത്. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്.
'സ്റ്റീഫന്‍റെ തട്ട് താണുതന്നെയിരിക്കും'; 'ഗോഡ്‍ഫാദര്‍' ടീസര്‍ ട്രോളില്‍ മുക്കി 'ലൂസിഫര്‍' ആരാധകര്‍
