Asianet News MalayalamAsianet News Malayalam

ബയോപ്പിക്കില്‍ ഇളയരാജയാകാൻ ധനുഷ്

ഇളയരാജയായി വിസ്‍മയിപ്പിക്കാൻ ധനുഷ് എത്തും.

Actor Dhanush as music director Illaiyaraaja in a new biopic hrk
Author
First Published Oct 31, 2023, 4:20 PM IST

രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച ഹിറ്റ് സംഗീത സംവിധായകനാണ് ഇളയരാജ. ഇളയരാജയുടെ പാട്ടുകള്‍ ഭാഷാഭേദമന്യേ തലമുറകളായി സിനിമാ ആസ്വാദകര്‍ ഏറ്റെടുക്കുന്നതാണ്. സംഗീതജ്ഞനായ ഇളയരാജയുടെ ഇതിഹാസ ജീവിതം സിനിമയായി ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. തമിഴ് നടൻ ധനുഷായിരിക്കും ഇളയരാജയായി ചിത്രത്തില്‍ വേഷമിടുക എന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും നിരൂപകയുമായ ലത ശ്രീനിവാസൻ ട്വീറ്റ് ചെയ്യുന്നു.

ബയോപ്പിക്കില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്തായാലും ധനുഷ് ഇളയരാജയായി ഒരു ചിത്രത്തില്‍ എത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ വലുതായിരിക്കും. ധനുഷ് നായകനായി വേഷമിടുന്നവയില്‍ റിലീസിനൊരുങ്ങിയ ചിത്രം ക്യാപ്റ്റൻ മില്ലെറാണ്. സംവിധാനം അരുണ്‍ മതേശ്വരനാണ്.

വാത്തിയാണ് ധനുഷ് നായകനായി വേഷമിട്ടവയില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വെങ്കി അറ്റ്‍ലൂരിയായിരുന്നു വാത്തി തിരക്കഥയെഴുതി സംവിധാനം ചെയ്‍തത്. മലയാളി നടി സംയുക്തയായിരുന്നു നായികയായത്. സംഗീതം ജി വി പ്രകാശ് കുമാറായിരുന്നു. ജെ യുവരാജാണ് വാത്തിയുടെ ഛായാഗ്രാഹണം. ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് 'വാത്തി' നിര്‍മിച്ചിരിക്കുന്നത്. സമുദ്രക്കനിയും പ്രവീണയും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ ഉണ്ടായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

തമിഴകത്തിന്റെ പ്രിയങ്കരനായ ധനുഷ് വീണ്ടും സംവിധായകനാകുന്നു എന്നതും ആരാധകരെ ആവേശത്തിലാക്കിയ ഒരു റിപ്പോര്‍ട്ടാണ്. ധനുഷ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം എന്ന പ്രത്യകതയുമുണ്ട്. ചക്രവാളം അടുത്തെത്തുമ്പോള്‍ ഡി 50ന്റെ ചിത്രീകരണം അവസാന ഘട്ടത്തില്‍ എന്ന് എഴുതിയ സാമൂഹ്യ മാധ്യമത്തില്‍ ധനുഷ് അപ്‍ഡേറ്റ് പങ്കുവെച്ചിരുന്നു. നിത്യ മേനൻ, എസ് ജെ സൂര്യ, സുന്ദീപ് കൃഷൻ, കാളിദാസ് ജയറാം, അപര്‍ണ ബാലമുരളി, ദുഷ്‍റ വിജയൻ. അനിഖ സുരേന്ദ്രൻ, വരലക്ഷ്‍മി ശരത്‍കുമാര്‍ തുടങ്ങിയ താരങ്ങള്‍ ഡി 50ല്‍ വേഷമിടുന്നു എന്നാണ് റിപ്പോര്‍ട്ട്.

Read More: ബോളിവുഡിനെ അമ്പരപ്പിക്കുന്ന വിക്കി കൗശല്‍, ഇതാ പുതിയ അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios