ആ വമ്പൻ ഹിറ്റ് ഒടിടിയില്‍. 

പുതിയ കാലത്ത് ഒടിടി പ്ലാറ്റ്‍ഫോമുകളിലെ സിനിമാ കാഴ്‍ചയും പ്രധാനപ്പെട്ടതാണ്. മുൻനിരയിലെ പ്രധാനപ്പെട്ട ഒടിടി പ്ലാറ്റ്‍ഫോമുകളൊക്കെ പഴയ സിനിമകളും ലഭ്യമാക്കുന്നുണ്ട്. അക്കൂട്ടത്തില്‍ മുൻപന്തിയിലാണ് സണ്‍ നെക്സ്റ്റ്. ധനുഷിന്റെ ഹിറ്റായ വേലയില്ലാ പട്ടധാരിയും ഒടിടിയില്‍ സണ്‍ നെക്സ്റ്റിലൂടെ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്.

2014ല്‍ പ്രദര്‍ശനത്തിന് എത്തിയ ധനുഷ് ചിത്രമാണ് വേലയില്ലാ പട്ടധാരി. സംവിധാനം നിര്‍വഹിച്ചത് വേല്‍രാജാണ്. ഛായാഗ്രാണം നിര്‍വഹിച്ചതും വേല്‍രാജ് ആണ്. അമല്‍ പോള്‍ നായികയായി വന്ന ചിത്രത്തില്‍ ധനുഷിനൊപ്പം ശരണ്യ പൊൻവണ്ണൻ, സമുദ്രക്കനി, വിവേക്, ഹൃഷികേശ്, സുര്‍ഭി, അമിതാഷ് പ്രധാൻ, സെല്‍ മുരുഗൻ, വിഗ്‍നേഷ് ശിവൻ, മീരാ കൃഷ്‍ണൻ, എം ജെ ശ്രീറാം, ബാബ ഭാസ്‍കര്‍ എന്നിവരും ഉണ്ടായിരുന്നപ്പോള്‍ എട്ട് കോടിക്ക് നിര്‍മിക്കുകയും 53 കോടി നേടുകയും ചെയ്‍തിരുന്നു.

നിലാവുക്ക് എൻമേല്‍ എന്നടി കോപം (നീക്ക് സിനിമയാണ് ധനുഷിന്റേതായി ഒടുവില്‍ എത്തിയത്. സംവിധായകൻ ധനുഷിന്റ നീക്ക് പ്രശംസിക്കപ്പെട്ടിരുന്നു. ധനുഷ് ഗാന രംഗത്ത് മാത്രമെത്തുന്ന ചിത്രത്തില്‍ പവിഷ്, അനിഖ സുരേന്ദ്രൻ, പ്രിയ പ്രകാശ് വാര്യര്‍, മാത്യു തോമസ്, റാബിയ, വെങ്കടേഷ് മേനോൻ, അൻപ്, സതിഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി ഉണ്ട്. ലിയോണ്‍ ബ്രിട്ടോയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുക എന്നതും പ്രധാന പ്രത്യേകതയാണ്.

തമിഴകത്തിന്റെ ധനുഷ് നായകനായി ഒടുവില്‍ വന്നത് രായനാണ്. ആഗോളതലത്തില്‍ ധനുഷിന്റെ രായൻ 150 കോടിയില്‍ അധിക നേടിയിരുന്നു. രായൻ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയിലും പ്രദര്‍ശനത്തിനെത്തിയപ്പോഴും വൻ പ്രതികരണമാണ് ലഭിച്ചിരുന്നത്. ഞെട്ടിക്കുന്ന പ്രകടനം സംവിധായകൻ ധനുഷ് ചിത്രത്തില്‍ നടത്തിയതായി ഒടിടിയില്‍ കണ്ടവര്‍ അഭിപ്രായപ്പെടുന്നു എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Read More: 62കാരൻ ഗോവിന്ദയ്‍ക്ക് 30കാരി നടിയുമായി പ്രണയം, നടൻ 37 വര്‍ഷത്തെ വിവാഹ ബന്ധം അവസാനിപ്പിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക