ധ്യാൻ ശ്രീനിവാസൻ പ്രണവിനെ കുറിച്ച് പറഞ്ഞതാണ് ചര്‍ച്ചയാകുന്നത്.

നടൻ ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങളുടെ വീഡിയോ വൻ ഹിറ്റാകാറുണ്ട്. നടൻ ധ്യാൻ ശ്രീനിവാസൻ തുറന്നു പറയാൻ മടിയില്ലാത്ത ആളാണ് എന്നാണ് പൊതുവെയുള്ള അഭിപ്രായങ്ങള്‍. ധ്യാൻ നിഷ്‍കളങ്കമായിട്ടാണ് ഓരോന്നും അഭിമുഖങ്ങളില്‍ പറയുന്നത് എന്നും ആരാധകര്‍ ചൂണ്ടിക്കാട്ടാറുണ്ട്. ധ്യാൻ ശ്രീനിവാസൻ അടുത്തിടെ ഒരു സിനിമയുടെ പ്രമോഷണ് പങ്കെടുത്തപ്പോള്‍ വ്യക്തമാക്കിയ ചില കാര്യങ്ങളുടെ വീഡിയോയും സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുകയാണ്.

സുഹൃത്തുക്കളെ മാത്രമല്ല കുടുംബത്തെയും കുറിച്ചുള്ള കഥകള്‍ തമാശയെന്നോണം ധ്യാൻ ശ്രീനിവാസൻ അഭിമുഖങ്ങളില്‍ വെളിപ്പെടുത്താറുണ്ട്. സിനിമാക്കാരടക്കമുള്ളവര്‍ ധ്യാൻ ശ്രീനിവാസന്റെ അഭിമുഖത്തില്‍ കഥാപാത്രങ്ങളായി മാറാറുമുണ്ട്. ധ്യാനിനെ പേടിയാണ് എന്ന് സഹോദരനും സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ അടക്കമുള്ളവര്‍ സൗഹൃദത്തോടെ തമാശയായി വെളിപ്പെടുത്താറുണ്ട്. ചീനാ ട്രോഫി എന്ന തന്റെ സിനിമയുടെ പ്രമോഷണിനായി എത്തിയപ്പോള്‍ നടൻ ധ്യാൻ ശ്രീനിവാസൻ പ്രണവ് മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളുടെ പഴയ വീഡിയോ ആരാധകര്‍ ഹിറ്റാക്കിയിരിക്കുകയാണ്.

പ്രണവ് മോഹൻലാലിനൊപ്പം ധ്യാൻ വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. എന്താണ് പ്രണവ് മോഹൻലാലിനെ കുറിച്ച് പറയാനുള്ളത് എന്ന് മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ ചോദിച്ചപ്പോള്‍ സരസമായിരുന്നു ധ്യാൻ ശ്രീനിവാസന്റെ മറുപടി. അടുത്ത വിഷുവിന് ഇറങ്ങുന്ന സിനിമയെ കുറിച്ച് അല്ലേ എന്ന് ധ്യാൻ ശ്രീനിവാസൻ തിരിച്ച് ചോദിക്കുകയായിരുന്നു. നാല് മാസം കഴിഞ്ഞ് ഇറങ്ങുന്ന സിനിമ അല്ലേ, ഇതേ ഉത്തരമല്ലേ ഞാൻ അപ്പോഴും പറയേണ്ടത്. അതൊക്കെ ഞാൻ പിന്നീട് പറയാം. കഥയെഴുതാനുള്ള സാധനങ്ങളുമായി ഞാൻ വരുന്നുണ്ട്, അവന്റെയൊപ്പം ഇരുന്നിട്ട് ഞാൻ അവന്റെ കുറെ കഥകള്‍ പൊക്കിയെടുത്തിട്ടുണ്ട്. ഇപ്പോള്‍ എന്നോട് അധികം മിണ്ടാറില്ല, തന്നെ അവന് പേടിയാണ്, എല്ലാം നോട്ട് ചെയ്‍ത് വെച്ചിട്ടുണ്ട് എന്നും തമാശയെന്നോണം ധ്യാൻ ശ്രീനിവാസൻ പറയുന്നു.

സംവിധായകന്റെ വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ ശേഷത്തില്‍ പ്രണവ് മോഹൻലാലിനും ധ്യാൻ ശ്രീനിവാസനും പുറമേ കല്യാണി പ്രിയദര്‍ശൻ, നിവിൻ പോളി, നീത പിള്ള, അജു വര്‍ഗീസ്, നീരജ് മാധവ്, ബേസില്‍ ജോസഫ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിട്ടുന്നു. തിരക്കഥ എഴുതുന്നതും വിനീത് ശ്രീനിവാസനാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് വിശ്വജിത്താണ്. സംഗീതം അമ്രിത് രാംനാഥാണ്.

Read More: മമ്മൂട്ടിയും മോഹൻലാലുമല്ല, ഓപ്പണിംഗില്‍ ആ സൂപ്പര്‍താരം ഒന്നാമൻ, എക്കാലത്തെയും മൂന്നാമൻ ഡാര്‍ലിംഗ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക