Asianet News MalayalamAsianet News Malayalam

റിലീസ് ചെയ്തിട്ട് നാല് മാസം; 'പവി കെയര്‍ടേക്കര്‍' ഒടിടിയിലേക്ക്, സ്ട്രീമിം​ഗ് തിയതി എത്തി

ചിത്രത്തിന്‍റെ നിര്‍മ്മാണവും ദിലീപ് ആണ്.

actor dileep movie Pavi Caretaker Streaming From September 6 on manoramaMAX, ott release
Author
First Published Aug 29, 2024, 11:36 AM IST | Last Updated Aug 29, 2024, 11:36 AM IST

ദിലീപ് നായകനായി എത്തിയ 'പവി കെയര്‍ടേക്കര്‍' എന്ന ചിത്രം ഒടിടിയിൽ സ്ട്രീമിം​ഗ് ചെയ്യാൻ ഒരുങ്ങുന്നു. മനോരമ മാക്സിനാണ് സ്ട്രീമിം​ഗ് അവകാശം വിട്ടു പോയിരിക്കുന്നത്. സെപ്റ്റംബർ ആറ് മുതൽ പവി കെയർ ടേക്കർ ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിക്കും. തിയറ്ററിൽ റിലീസ് ചെയ്ത് നാല് മാസം പിന്നിടുമ്പോഴാണ് ചിത്രം ഒടിടിയിൽ എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. 

ഏപ്രില്‍ 26 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. സസ്പെന്‍സ് റൊമാന്‍റിക് കോമഡി ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ പ്രീ റിലീസ് പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ തിയറ്ററുകളില്‍ ചിത്രം കാര്യമായ പ്രേക്ഷകശ്രദ്ധ നേടാതെപോയി. ഒടിടി പ്ലാറ്റ്ഫോം ആയ മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യപ്പെടുക. ചിത്രം തങ്ങളിലൂടെ എത്തുമെന്ന് മനോരമ മാക്സ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം ജൂലൈ 26 ന് സ്ട്രീമിംഗ് ആരംഭിക്കും.

മുഖം വെളുക്കാന്‍ ചെയ്യുന്നത് എന്ത് ? ആ സീക്രട്ട് വെളിപ്പെടുത്തി ആലീസ് ക്രിസ്റ്റി

ചിത്രത്തിന്‍റെ നിര്‍മ്മാണവും ദിലീപ് ആണ്. ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാരാണ് അഭിനയിച്ചിരിക്കുന്നത്. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോല്‍ഗാട്ടി, സ്ഫടികം ജോർജ് തുടങ്ങിയവർക്കൊപ്പം പുതുമുഖ നായികമാരായ ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലീന രാമകൃഷ്ണൻ എന്നിവരും അഭിനയിക്കുന്നു. അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് പവി കെയർ ടേക്കർ. കന്നഡയിലും മലയാളത്തിലും ഹിറ്റ്കൾ സമ്മാനിച്ച മിഥുൻ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഛായാഗ്രഹണം സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് അനൂപ് പത്മനാഭൻ, കെ പി വ്യാസൻ, എഡിറ്റർ ദീപു ജോസഫ്, ഗാനരചന ഷിബു ചക്രവർത്തി, വിനായക് ശശികുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം.

Latest Videos
Follow Us:
Download App:
  • android
  • ios