Asianet News MalayalamAsianet News Malayalam

ദിലീപിനൊപ്പം ജോജുവും; 'വോയിസ് ഓഫ് സത്യനാഥൻ' ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

മമ്മൂട്ടിയാണ് പോസ്റ്റർ റിലീസ് ചെയ്തത്. 

actor dileep movie voice of sathya nathan first look
Author
Kochi, First Published Oct 31, 2021, 9:27 PM IST

ദിലീപ്-റാഫി(dileep-rafi)  കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വോയിസ് ഓഫ് സത്യനാഥൻ'(voice of sathyanathan). പ്രഖ്യാപന സമയം മുതൽ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മമ്മൂട്ടിയാണ് (Mammootty) പോസ്റ്റർ റിലീസ് ചെയ്തത്. 

ദിലീപും ജോജു ജോർജുംചിരിച്ചു സംസാരിച്ചിരിക്കുന്ന ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. മമ്മൂട്ടിയെ കൂടാതെ മലയാളത്തിലെ മറ്റ് താരങ്ങളും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ സുപരിചിതയായ വീണ നന്ദകുമാറാണ് നായിക.

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദിലീപും റാഫിയുംവീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിൽ ജോജു ജോർജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്‌ഷന്‍സിന്റേയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി. എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. സിദ്ധിഖ്, ജോണി ആന്റണി, തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. 

Follow Us:
Download App:
  • android
  • ios