'രാമലീല'യ്ക്ക് ശേഷം അരുൺ ഗോപി- ദിലീപ് കൂട്ടുകെട്ടിൽ മറ്റൊരു ചിത്രവും ദിലീപിന്റേതായി പ്രഖ്യാപിച്ചിട്ടുണ്ട്.
ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് 'വോയ്സ് ഓഫ് സത്യനാഥൻ'. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് റാഫിയാണ്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾ ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ നടൻ ജോജു ജോർജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റേതായി പുറത്തുവന്നൊരു സ്റ്റില്ലാണ് ശ്രദ്ധനേടുന്നത്.
രാജസ്ഥാനിലാണ് നിലവിൽ 'വോയ്സ് ഓഫ് സത്യനാഥന്റെ' ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ഇവിടെ നിന്നുമുള്ള ദിലീപിന്റെ ഫോട്ടോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ദിലീപിനൊപ്പം രാജസ്ഥാന്റെ ട്രെഡീഷണൽ വസ്ത്രങ്ങണിഞ്ഞ് ഡാൻസ് ചടുവടുവയ്ക്കുന്നവരെയും ചിത്രത്തിൽ കാണാം.
ഓഗസ്റ്റ് എട്ടിനാണ് 'വോയ്സ് ഓഫ് സത്യനാഥന്റെ' ഷൂട്ടിംഗ് പുനഃരാരംഭിച്ചത്. മുംബൈയിൽ ആയിരുന്നു ആദ്യ ഷൂട്ടിംഗ്. ഇവിടെ നിന്നുള്ള ദിലീപിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു.സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ സ്ക്രീനിൽ എത്തിക്കുന്നത്.
ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ ഒരുക്കുന്നതും റാഫി തന്നെയാണ്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം ജിതിൻ സ്റ്റാനിലസ്. സംഗീതം- ജസ്റ്റിൻ വർഗീസ്, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം. ബാവ, പ്രൊഡക്‌ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണെക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ- മുബീൻ എം റാഫി, സ്റ്റിൽസ്- ഷാലു പേയാട്, പി.ആർ.ഒ- പി.ശിവപ്രസാദ്–മഞ്ജു ഗോപിനാഥ്, ഡിസൈൻ- ടെൻ പോയിന്റ്.
അതേസമയം,'രാമലീല'യ്ക്ക് ശേഷം അരുൺ ഗോപി- ദിലീപ് കൂട്ടുകെട്ടിൽ മറ്റൊരു ചിത്രവും ദിലീപിന്റേതായി പ്രഖ്യാപിച്ചിട്ടുണ്ട്. ദിലീപിന്റെ സിനിമാ കരിയറിയെ 147മത്തെ ചിത്രത്തിൽ നായികയായി എത്തുന്നത് തമന്നയാണ്. കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രമാണ് ദിലീപിന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്. നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രത്തില്‍ ഉര്‍വശി ആയിരുന്നു നായിക.
