നിരവധി രസകരമായ കമന്റുകളാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. 

ലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്(Prithviraj Sukumaran ) ചിത്രമാണ് ഭ്രമം(bhramam ). റിലീസിന് ഇനി നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ദുല്‍ഖര്‍(dulquer salmaan ) ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് ആഘോഷമാക്കുകയാണ് ആരാധകര്‍. ഭ്രമം ട്രെയ്‌ലറിലെ ഒരു ഭാഗത്തെക്കുറിച്ചാണ് താരത്തിന്റെ പോസ്റ്റ്. 

ചിത്രത്തിന്റെ ട്രെയ്‌ലറില്‍ പൃഥ്വിരാജ് ‘ഞാന്‍ സി.ഐ.ഡി രാംദാസ്’ എന്ന് പറയുന്ന ഭാഗമുണ്ട്. ആ ഭാഗം ലാപ്‌ടോപ്പിലിട്ട് ആരെയോ വിളിക്കുന്ന ഭാവത്തിലാണ് ദുല്‍ഖറിന്റെ പോസ്റ്റ്. ‘ഈ സി.ഐ.ഡി രാംദാസിന് എന്താണിപ്പോള്‍ വേണ്ടത്. പൃഥ്വി, നിങ്ങളാണോ എന്റെ നമ്പര്‍ ഇയാള്‍ക്ക് കൊടുത്തത്,’ എന്ന ക്യാപ്ഷനോടു കൂടെയാണ് താരം പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്.

‌നിരവധി രസകരമായ കമന്റുകളാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. ‘ലാലേട്ടനോട് ചോദിക്കൂ ആരാണ് രാംദാസ് എന്ന്,’ എന്നാണ് ഒരാളുടെ കമ്ന്റ്. ‘അതിനിടയില്‍ മികച്ച രീതിയില്‍ പ്രൊമോഷനും നടക്കുന്നുണ്ടല്ലോ,’ എന്നാണ് വേറെ ഒരാള്‍ പറയുന്നത്.

പൃഥ്വിരാജിനെ നായകനാക്കി രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യയില്‍ ഡയറക്റ്റ് ഒടിടി റിലീസും വിദേശ രാജ്യങ്ങളില്‍ തിയറ്റര്‍ റിലീസുമാണ്. ശ്രീറാം രാഘവന്‍റെ സംവിധാനത്തില്‍ 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ബോളിവുഡ് ബ്ലാക്ക് കോമഡി ത്രില്ലര്‍ 'അന്ധാധുനി'ന്‍റെ റീമേക്ക് ആണ് ഭ്രമം. വയാകോം 18 സ്റ്റുഡിയോസ്, എപി ഇന്‍റര്‍നാഷണല്‍ എന്നീ ബാനറുകള്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ്, റാഷി ഖന്ന, ശങ്കര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്.