പ്രേമലു എന്ന മലയാള ചിത്രം തെലുങ്കിൽ വിതരണത്തിന് എത്തിച്ച എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയ ആദ്യമായി നിർമാണം ചെയ്യുന്ന സിനിമ കൂടിയാണ് ഇവ.
മലയാളത്തിനൊപ്പം ഇതര ഭാഷാ സിനിമകളിലും തിളങ്ങുന്ന താരമാണ് ഫഹദ് ഫാസിൽ. തമിഴ്, തെലുങ്ക് ഉൾപ്പടെയുള്ള സിനിമകളിൽ അഭിനയിച്ച് അവിടങ്ങളിലും തന്റേതായൊരിടം കണ്ടെത്തിയ ഫഹദ് പാൻ ഇന്ത്യൻ സ്റ്റാർ എന്ന ലേബൽ കെട്ടിപ്പടുക്കുക ആയിരുന്നു. അല്ലു അർജുൻ ചിത്രം പുഷ്പയ്ക്ക് ശേഷം വീണ്ടും തെലുങ്കിൽ കസറാൻ ഒരുങ്ങുകയാണ് ഫഹദ്. അതും രണ്ട് സിനിമകൾ. ഇവയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നു കഴിഞ്ഞു.
ഓക്സിജൻ, ഡോന്റ് ട്രബിള്‍ ദ ട്രബിള്‍ എന്നിങ്ങനെയാണ് രണ്ട് ചിത്രങ്ങളുടെയും പേരുകൾ. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഓക്സിജൻ സിദ്ധാർത്ഥ് നഥെല്ലയാണ് സംവിധാനം ചെയ്യുന്നത്. നവാഗതനായ ശശാങ്ക് യെലേറ്റിയാണ് ഡോന്റ് ട്രബ്ൾ ദ ട്രബ്ൾ സംവിധാനം ചെയ്യുന്നത്. ഒരു ഫാന്റസി ലോകം ആണ് സിനിമ എന്നാണ് പോസ്റ്റർ നൽകുന്ന സൂചന.
പ്രേമലു എന്ന മലയാള ചിത്രം തെലുങ്കിൽ വിതരണത്തിന് എത്തിച്ച എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയ ആദ്യമായി നിർമാണം ചെയ്യുന്ന സിനിമ കൂടിയാണ് ഇവ. കാർത്തികേയയ്ക്ക് ഒപ്പം ബാഹുബലി ഫ്രാഞ്ചൈസിയുടെ നിർമാതാക്കളായ ആർക്ക മീഡിയ വർക്സും പ്രമുഖ നിർമാതാവായ ഷോബു യാർലഗഡ്ഡയും നിർമാണത്തിൽ പങ്കാളിയാണ്.
തിരുപ്പതി ക്ഷേത്ര ദർശനം നടത്തി മോഹൻലാൽ; സന്ദർശനം 360മത് പടം പ്രഖ്യാപിച്ചതിന് പിന്നാലെ- വീഡിയോ
അതേസമയം, പുഷ്പ 2 -ദ റൂളിന്‍റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്മിക മന്ദാന എന്നിവരാണ് പ്രധാന താരങ്ങള്‍. 2024 ഓഗസ്റ്റ് 15-ന് ചിത്രം റിലീസ് ചെയ്യും. മൂന്നു വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രത്തിന് പ്രതീക്ഷ ഏറെയാണ്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്.
