Asianet News MalayalamAsianet News Malayalam

ഹൻസിക മൊട്‍വാനിയുടെ വിവാഹ വീഡിയോ ഒടിടിയില്‍, പുതിയ ടീസര്‍ പുറത്ത്

നടി ഹൻസികയുടെ വിവാഹ വീഡിയോ ഒടിടിയില്‍ സ്‍ട്രീമിംഗ് തുടങ്ങുന്നതിന്റെ ഭാഗമായി പുതിയ ടീസര്‍ പുറത്തുവിട്ടു.

Actor Hansikas Motwani marriage video teaser out
Author
First Published Jan 30, 2023, 8:51 PM IST

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ ഹൻസിക മൊട്‍വാനിയുടെ വിവാഹ വാര്‍ത്ത ചലച്ചിത്ര ലോകത്ത് വലിയ പ്രാധാന്യം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനമാണ് ഹൻസികയുടെ വിവാഹം കഴിഞ്ഞത്. മുംബൈ വ്യവസായി സുഹൈല്‍ കതൂരിയാണ് ഹൻസികയുടെ വരൻ. നടി ഹൻസികയുടെ വിവാഹ വീഡിയോ ഒടിടിയില്‍ സ്‍ട്രീമിംഗ് തുടങ്ങുന്നതിന്റെ ഭാഗമായി പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ഡിസ്‍നി പ്ലസ് ഹോട് സ്റ്റാറിലാണ് വിവാഹ വീഡിയോ സ്‍ട്രീമിംഗ് ചെയ്യുക. 'ഹൻസികാസ് ലവ് ശാദി ഡ്രാമ' എന്ന പേരില്‍ ഒരു ഷോയാണ് വിവാഹ വീഡിയോ പുറത്തുവിടുക. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറാണ് വിവാഹ വീഡിയോയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ജയ്‍പൂരിലെ മുണ്ടോട്ട കോട്ടയില്‍ വെച്ചായിരുന്നു വിവാഹ ആഘോഷം നടന്നത്.

ഹൻസിക നായികയായി ഏറ്റവും  ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'മഹാ' ആയിരുന്നു. യു ആര്‍ ജമീലാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ജെ ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ജിബ്രാൻ ആണ് സംഗീത സംവിധാനം.

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയൻതാരയുടെയും സംവിധായകൻ വിഘ്നേശ് ശിവന്റെയും വിവാഹ ആഘോഷങ്ങള്‍ നെറ്റ്ഫ്ലിക്സ് സ്‍ട്രീമിംഗ് ചെയ്യുമെന്ന് പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായിരുന്നു. 'നയൻതാര: ബിയോണ്ട് ദ് ഫെയറിടെയില്‍' എന്ന പേരില്‍ ഒരു ഡോക്യുമെന്ററി ആയിട്ടാണ് എത്തുക. നയൻതാര - വിഘ്‍നേശ് ശിവൻ വിവാഹ വീഡിയോ മാത്രമല്ല താര ദമ്പതിമാരുടെ പ്രണയവും സ്വകാര്യ ജീവിതവുമൊക്കെ ചേര്‍ന്നതാവും ഡോക്യുമെന്ററി എന്നും വാര്‍ത്തകള്‍ വന്നിരുന്നു.  ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്‍തിരിക്കുന്നത്. മഹാബലിപുരത്തെ ആഢംബര ഹോട്ടല്‍ ആയ ഷെറാട്ടണ്‍ ഗ്രാൻഡില്‍ വെച്ച് കഴിഞ്ഞ ജൂണ്‍ ഒമ്പതിന് ഷാരൂഖ് ഖാൻ, രജനികാന്ത്, എ ആര്‍ റഹ്‍മാൻ, സൂര്യ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു സംവിധായകൻ വിഘ്നേശ് ശിവന്റെയും നടി നയൻതാരയുടെയും വിവാഹ ആഘോഷങ്ങള്‍.

Read More: നാനിയുടെ വിളയാട്ടം, എതിരിടാൻ ഷൈൻ ടോം ചാക്കോയും- 'ദസറ' ടീസര്‍ പുറത്ത്

Follow Us:
Download App:
  • android
  • ios