നാളെ വിഴിഞ്ഞം എന്ന് കേൾക്കുമ്പോൾ ഉമ്മൻ ചാണ്ടിയുടെ മുഖം ആകും ഓർമ വരിക എന്ന് ഹരീഷ് പേരടി.
ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നാളെ ആദ്യ കപ്പല്‍ എത്തുകയാണ്. നാളെ വൈകുന്നേരം നാല് മണിക്കാണ് ചടങ്ങുകൾ നടക്കുക. പൊതു ജനങ്ങൾക്കും ചടങ്ങിൽ പങ്കെടുക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. ഈ അവസരത്തിൽ നടൻ ഹരീഷ് പേരടി കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. നാളെ വിഴിഞ്ഞം എന്ന് കേൾക്കുമ്പോൾ ഉമ്മൻ ചാണ്ടിയുടെ മുഖം ആകും ഓർമ വരിക എന്ന് ഹരീഷ് പേരടി കുറിക്കുന്നു.
ഹരീഷ് പേരടിയുടെ വാക്കുകൾ ഇങ്ങനെ
നെടുമ്പാശ്ശേരി എയർപോർട്ടിൽ ആളുകൾ കാണാൻ പാകത്തിൽ കരുണാകരൻ സാറിന്റെ ഫോട്ടോയുമില്ല പേരുമില്ല..(എവിടെയെങ്കിലും ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല)..പക്ഷെ അവിടെ ആ മനുഷ്യന്റെ വികസന സ്വപ്നങ്ങളുടെ അദൃശ്യ സാന്നിധ്യമുണ്ട്...അത് അവിടെ ഇറങ്ങുന്നവർക്കും പോകുന്നവർക്കും അനുഭവപ്പെടും...അതു പോലെയാണ് വിഴിഞ്ഞം തുറമുഖം എന്ന സ്വപ്നം ഏത് കടൽ കൊള്ളക്കാർ കട്ടെടുക്കാൻ ശ്രമിച്ചാലും അതിന്റെ പിത്യത്വം ഉമ്മൻചാണ്ടി സാറിനുതന്നെ അവകാശപ്പെട്ടതാണ്...നാളെ വിഴിഞ്ഞം എന്ന് കേൾക്കുമ്പോൾ തന്നെ ആ മുഖമാണ് മലയാളി ഓർമ്മിക്കുക...ടിക്കറ്റു കിട്ടാനില്ലാത്ത വന്ദേഭാരത് എന്ന് കേൾക്കുമ്പോൾ മോദിജിയുടെ മുഖം ഓർമ്മ വരുമ്പോലെ...ദേശീയപാത വികസനം എന്ന് കേൾക്കുമ്പോൾ ഗഡ്കരിയുടെ മുഖം തെളിയുന്നതുപോലെ ...അന്യരുടെ പദ്ധതികൾ കൈയ്യേറുന്നവരെ ചരിത്രം ഓർമ്മിക്കാറെയില്ല ...പൊതുജനത്തിന്റെ നല്ല ഓർമ്മകളിൽ സ്ഥാനം പിടിക്കാൻ വികസനം എപ്പോഴും ഒരു ആയുധമാണ്...എല്ലാ രാഷ്ട്രിയ പ്രസ്ഥാനങ്ങളോടുമായി പറയുന്നു...ജാതിയും,മതവും,വർഗ്ഗീയതയുമല്ല..വികസനം..വികസനം മാത്രം..
തമിഴ്നാടിന് മുന്‍പ് കേരളത്തില്‍ 'ലിയോ' എത്തും; ഈ ജില്ലകളിൽ തിരക്കേറും, ബുക്കിംഗ് എന്ന് ?
അതേസമയം, നാളെ വിഴിഞ്ഞത്തേക്ക് കെഎസ്ആര്‍ടിസി യാത്രാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് 2 മണി മുതല്‍ 3 മണിവരെ തിരുവനന്തപുരത്തു നിന്ന് വിഴിഞ്ഞത്തേക്കും 3 മുതല്‍ 7 മണി വരെ തിരിച്ചും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
