Asianet News MalayalamAsianet News Malayalam

തമിഴ്നാടിന് മുന്‍പ് കേരളത്തില്‍ 'ലിയോ' എത്തും; ഈ ജില്ലകളിൽ തിരക്കേറും, ബുക്കിം​ഗ് എന്ന് ?

ഒക്ടോബർ 19ന് പുലർച്ചെ 4 മണി മുതൽ ഷോകൾ ആരംഭിക്കും.

vijay movie leo kerala booking start tomorrow screen count, show time, release date full detail inside nrn
Author
First Published Oct 14, 2023, 9:31 PM IST

ങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ വിജയ് ചിത്രം ലിയോ തിയറ്ററുകളിൽ എത്തുകയാണ്. നാല് ദിവസങ്ങൾക്ക് അപ്പുറം ചിത്രം തിയറ്ററിൽ എത്തുന്ന ആവേശത്തിലാണ് വിജയ് ആരാധകർ. മാസ്റ്റർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന് ഓഡിയോ ലോഞ്ച് റദ്ദാക്കൽ, ട്രെയിലർ ഡയലോ​ഗ് വിവാദം തുടങ്ങിയവ നേരിടേണ്ടി വന്നിരുന്നു. എന്നാൽ തന്നെയും അവയെല്ലാം തരണം ചെയ്ത് ഓക്ടോബർ 19ന് ചിത്രം തിയറ്ററുകളിൽ എത്തുമ്പോൾ ആവേശം ഏറെയാണ്. 

ഈ അവസരത്തിൽ കേരളത്തിലെ ഷോകളെയും ബുക്കിങ്ങിനെയും കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ലിയോയുടെ കേരള ബുക്കിങ്ങിന് നാളെ തുടക്കമാകും. ശ്രീ ​ഗോകുലം മൂവീസ് ആണ് ഇക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചിരിക്കുന്നത്. ചിത്രത്തിന് കേരളത്തിൽ മാത്രം 600ലേറെ സ്ക്രീനുകൾ ഉണ്ടായിരിക്കുമെന്നാണ് വിവരം. ഇത് പ്രകാരം ആണെങ്കിൽ കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്ക്രീൻ കൗണ്ട് ലഭിക്കുന്ന ചിത്രമാകും ലിയോ. 

സംസ്ഥാനത്ത് ഒക്ടോബർ 19ന് പുലർച്ചെ 4 മണി മുതൽ ഷോകൾ ആരംഭിക്കും. എന്നാൽ തമിഴ് നാട്ടിൽ ഒൻപത് മണിക്കാകും ഷോ തുടങ്ങുക. തുനിവ് എന്ന അജിത്ത് ചിത്രത്തിന്റെ റിലീസിനിട ഒരു ആരാധകർ മരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിലെ 4 മണി ഷോയ്ക്ക് നിരോധനം ഏർപ്പെടുത്തി. 4 Am - 7.15 Am - 10 .30 Am - 2 Pm - 5.30 Pm - 9 PM - 11.59 Pm എന്നിങ്ങനെയാണ് കേരളത്തിലെ ആദ്യദിന ഷോ ടൈം. അതായത് ഏഴ് ഷോൾ ഒരുദിവസം. 

പുലർച്ചെ ഷോകൾ ഇല്ലാത്തത് കൊണ്ടുതന്നെ കേരള- തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലെ തിയറ്ററുകളിൽ വലിയ തോതിലുള്ള പ്രേക്ഷകരെയാണ് പ്രതീക്ഷിക്കുന്നത്. അതായത്, പാലക്കാട്, ഇടുക്കി, കൊല്ലം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളിൽ. വിജയ് ഫാൻസുകാർ ആയിരിക്കും ഇക്കൂട്ടത്തിൽ ഏറെയും. കേരളത്തിനൊപ്പം കർണാടകയിലും ലിയോയുടെ 4എഎം ഷോ ഉണ്ടായിരിക്കും. നോർത്ത് ഇന്ത്യയിൽ രാവിലെ 11.30 മണി മുതൽ ആകും ഷോകളെന്നും വിവരമുണ്ട്. 

'ജയിലർ' കത്തിക്കയറിയിട്ടും നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് രജനി; മുന്നിൽ ഇവർ, ജനപ്രീതിയിലെ തമിഴ് താരങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios