'വാലിബൻ ലുക്ക് കണ്ട് വാ പൊളിച്ച് ഒരു സെക്കൻഡിന്റ് ഗ്യാപ്പ് ഇല്ലാതെ പറഞ്ഞു, ലാലേട്ടാ.. ഇത് പൊളിച്ചു'
മലൈക്കോട്ടൈ വാലിബൻ അടുത്തവർഷം ജനുവരിയിൽ തിയറ്ററിൽ എത്തും.

മലയാള സിനിമാസ്വാദകരും മോഹൻലാൽ ആരാധകരും ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് മലൈക്കോട്ടെ വാലിബൻ. മലയാളത്തിന്റെ യുവ സംവിധായ നിരയിൽ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്നെന്ന് കേൾക്കുമ്പോൾ തന്നെ ആവശേമാണ്. ആ ആവേശം തന്നെയാണ് വാലിബനിലേക്ക് മലയാളികളെ ആകർഷിച്ച ഘടകവും. ഇന്നുവരെ കാണാത്തൊരു മോഹൻലാലിനെ ആകും ലിജോ മലയാളികൾക്ക് സമ്മാനിക്കുക എന്ന് പ്രൊമോഷൻ മെറ്റീരിയലുകളിൽ നിന്നും വ്യക്തമാണ്. റിലീസിനൊരുങ്ങുന്ന ചിത്രത്തിൽ ഹരീഷ് പേരടിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ രാജസ്ഥാനിലെ ഷൂട്ടിംഗ് വേളയിൽ ഉണ്ടായ രസകരമായ സംഭവം പറയുകയാണ് പേരടി.
മോഹൻലാലിന്റെ വാലിബൻ ലുക്ക് കണ്ട് വാ പൊളിച്ചുനിന്നു പോയെന്ന് ഹരീഷ് പേരടി പറയുന്നു. കാലവും ദൈവവും ഈ മനുഷ്യനെ ഏൽപ്പിക്കുന്ന ദൗത്യങ്ങൾ ഒരു നടൻ എന്ന നിലയിൽ വലിയ പ്രചോദനമാണെന്നും ഹരീഷ് കുറിച്ചു. മലൈക്കോട്ടൈ വാലിബൻ അടുത്തവർഷം ജനുവരിയിൽ തിയറ്ററിൽ എത്തും.
"വാലിബന്റെ പൂജക്ക് ലാലേട്ടൻ രാജസ്ഥാനിൽ എത്തിയ ദിവസം ഞങ്ങൾ വിശേഷങ്ങൾ കൈമാറി പിരിഞ്ഞു...അതിന്റെ അടുത്ത ദിവസം രാജസ്ഥാനിലെ ഒരു കാള വണ്ടിയുടെ പിന്നിൽ മൂപ്പര് വാലിഭനായി കാലും തൂക്കിയിട്ട് ഇരിക്കുന്നുണ്ടായിരുന്നു...സത്യത്തിൽ തലയും താഴ്ത്തി എന്റെ കാപാത്രത്തെ മാത്രം ചിന്തിച്ച് നടന്ന ഞാൻ ആദ്യം മൂപ്പരെ കണ്ടില്ല ...തെട്ടടുത്ത് എത്തി കുറച്ച് നേരം കഴിഞ്ഞ് തല പൊന്തിച്ചപ്പോളാണ് ഞാൻ മൂപ്പരെ വാലിബനായി ആദ്യം കാണുന്നത്...സ്ക്രിപ്റ്റ് മുഴുവൻ വായിച്ച് പഠിച്ച ഞാൻ വാ പൊളിച്ച് ഒരു സെക്കൻഡിന്റെ ഗ്യാപ്പ് ഇല്ലാതെ പറഞ്ഞു "ലാലേട്ടാ ഇത് പൊളിച്ചു" എന്ന്..(ഫസ്റ്റ്ലുക്ക് പോസ്റ്റർ കണ്ട എല്ലാ മനുഷ്യർക്കുമുണ്ടായ വികാരം)..അപ്പോൾ മൂപ്പര് "എന്നോട് I Love U ന്ന് പറ" എന്ന് പറഞ്ഞതിനുശേഷം ചിരിക്കുന്ന വന്ദനത്തിലെ ആ ചിരി ചിരിച്ച് എന്നോട് ചോദിച്ചു "ഹരീഷ് സ്ക്രിപ്റ്റ് മുഴുവൻ വായിച്ചില്ലേയെന്ന്" വായിച്ചു എന്ന് തലകുലുക്കി ശരീരഭാഷയിലൂടെ പറഞ്ഞ ഞാൻ ഒറ്റക്ക് മാറി നിന്ന് എന്റെ മനസ്സിനോട് ഉറക്കെ പറഞ്ഞു എന്റെ സ്വപനങ്ങളെ കൂടുതൽ ഭംഗിയാക്കുന്നവരെ ഞാൻ കൂടെ കൂട്ടുമെന്ന്....കാലവും ദൈവവും ഈ മനുഷ്യനെ ഏൽപ്പിക്കുന്ന ദൗത്യങ്ങൾ ഒരു നടൻ എന്ന നിലയിൽ വലിയ പ്രചോദനമാണ് എന്നിൽ ഉണ്ടാക്കിയത്..എഴുതാത്ത എന്റെ ആത്മകഥയിലെ നിറമുള്ള ഏടുകൾ ...ലാൽ സലാം ലാലേട്ടാ..", എന്നാണ് ഹരീഷ് പേരടി കുറിച്ചത്.
'ടൈഗർ 3'യിൽ ചേസിങ്ങും ആക്ഷനുമൊന്നും ഒന്നുമല്ല; കത്രീന- മിഷേൽ ടൗവ്വൽ ഫൈറ്റ് വേറെ ലെവലാകും..!
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..