Asianet News MalayalamAsianet News Malayalam

'ടൈ​ഗർ 3'യിൽ ചേസിങ്ങും ആക്ഷനുമൊന്നും ഒന്നുമല്ല; കത്രീന- മിഷേൽ ടൗവ്വൽ ഫൈറ്റ് വേറെ ലെവലാകും..!

2019ശേഷം കത്രീനയും സല്‍മാനും ഒന്നിക്കുന്ന ചിത്രമാണ് ടൈഗര്‍ 3. 

salman khan movie tiger 3 katrina kaif towel fight nrn
Author
First Published Nov 6, 2023, 4:09 PM IST

ബോളിവുഡിൽ റിലീസിന് ഒരുങ്ങുന്നതിൽ ഏറെ ഹൈപ്പുള്ള സിനിമയാണ് ടൈ​ഗർ 3. സൽമാൻ ഖാൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനീഷ് ശർമ്മയാണ്. ചിത്രം നവംബർ 12ന് തിയറ്റിൽ എത്തും. കത്രീന കൈഫ് നായികയായി എത്തുന്ന ചിത്രം ആക്ഷൻ രം​ഗങ്ങളും ചേസിങ്ങുകളാലും സമ്പന്നമായിരിക്കുമെന്ന് നേരത്തെ വന്ന അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും റിസ്കി ആക്ഷൻ സീനുകൾ ഉള്ളത് ഈ ചിത്രത്തിലേതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതൊന്നും അല്ല ടൈ​ഗർ 3യിലെ ഹൈലൈറ്റ്. ടൗവ്വൽ ഫൈറ്റ് ആണ്.

കത്രീന കൈഫും നടി മിഷേയേലും തമ്മിലാണ് ടൗവ്വൽ ഫൈറ്റ്. ഇതിന്റെ ഏതാനും സ്റ്റില്ലുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. അതുകൊണ്ടുതന്നെ ഈ രം​ഗങ്ങൾക്കായി കാത്തിരിക്കുന്നു എന്നാണ് ബോളിവുഡ് സിനിമാസ്വാദകർ പറയുന്നത്. 

സോയ എന്ന കഥാപാത്രത്തെയാണ് കത്രീന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബുള്ളറ്റ് ട്രെയിൻ, ബ്ലാക്ക് വിഡോ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ മിഷേൽ ലീയാണ് മറ്റൊരു നടി. ഒരുവരും ചേർന്നാണ് ഒരു ടവ്വലിൽ ഫൈറ്റ് ചെയ്യുന്നത്. ഷൂട്ടിങ്ങിൽ ഏറെ ബുദ്ധിമുട്ടേറിയ കടമ്പയായിരുന്നു ഈ രംങ്ങൾ എന്നത് വ്യക്തമാണ്. 

salman khan movie tiger 3 katrina kaif towel fight nrn

2021 സെപ്റ്റംബറിൽ തുർക്കിയിൽ ആണ് ഈ രം​ഗം ഷൂട്ട് ചെയ്തതെന്ന് അടുത്തിടെ കത്രീന കൈഫ് തുറന്നുപറഞ്ഞിരുന്നു. ആക്ഷൻ ഡയറക്ടർ ഓ സീ യങ്ങിന്റെ നേതൃത്വത്തിൽ കത്രീനയും മിഷേലും ആഴ്‌ചകളോളം തീവ്രപരിശീലനത്തിന് വിധേയരായി. സങ്കീർണമായ ചലനങ്ങളാണ് അതെന്നും പ്രതിരോധങ്ങളും ലാന്റിം​ഗ് പഞ്ചുകളും ഏറെ ദുർഘടം ആയിരുന്നുവെന്നും കത്രീന പറഞ്ഞിരുന്നു. 2019 ശേഷം കത്രീനയും സല്‍മാനും ഒന്നിക്കുന്ന ചിത്രമാണ് ടൈഗര്‍ 3. 300 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങിയിരിക്കുന്നത്. 

പഠാനും ജവാനും കേറിക്കൊളുത്തി; 'ഡങ്കി'യിൽ ഷാരൂഖിന്റെ പ്രതിഫലം കോടികൾ, മറ്റുള്ളവരുടേത് ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios