ഷോട്ടെടുക്കുന്നതിനു മുമ്പ് മോഹൻലാല്‍ പറഞ്ഞതിനെ കുറിച്ച് വ്യക്തമാക്കിയാണ് ഹരിശ്രീ അശോകൻ ആ രസകരമായ രംഗത്തിന്റെ ചിത്രീകരണം എങ്ങനെയായിരുന്നുവെന്ന് വെളിപ്പെടുത്തിയത്.

മോഹൻലാലിന്റെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമാണ് ബാലേട്ടൻ. പരാജയങ്ങളില്‍ നിന്ന് മോഹൻലാല്‍ തിരിച്ചു വരവ് നടത്തിയതും ബാലേട്ടനിലൂടെയായിരുന്നു. ബാലേട്ടൻ എന്നായിരുന്നു മോഹൻലാലിന്റെ കഥാപാത്രത്തിന് ചിത്രത്തില്‍ പേര്. മോഹൻലാലിന്റെ ബാലേട്ടനിലെ നിര്‍ണായകമായ ഒരു രംഗത്തിന്റെ വിശേഷങ്ങള്‍ നടൻ ഹരിശ്രീ അശോകൻ വെളിപ്പെടുത്തിയതിന്റെ വീഡിയോ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുകയാണ്.

ബാലേട്ടാ ബാലേട്ടാ എന്ന ഗാന രംഗത്തിന്റെ ചിത്രീകരണത്തില്‍ പ്രധാനമായും മോഹൻലാലും ഹരിശ്രീ അശോകനുമാണ് വേഷമിട്ടത്. നാട്ടുകാര്‍ക്ക് പരോപകാരിയായി ബാലേട്ടനെ തേടി ചിത്രത്തിലെ സുഹൃത്തിന്റെ വേഷം അവതരിപ്പിച്ച ഹരിശ്രീ അശോകൻ എത്തുകയാണ്. എന്നാല്‍ ഹരിശ്രീ അശോകന്റെ കഥാപാത്രം വരുന്നത് കണ്ട് ഭയന്ന ബാലേട്ടൻ അയാള്‍ തന്ന പണം തിരിച്ച് മേടിക്കാനാണോ എന്ന് വിചാരിച്ച് അവിടെ നിന്ന് മാറാൻ ശ്രമിക്കുകയാണ്. ബാലേട്ടനിലെ രസകരമായ ആ രംഗത്തിനെ കുറിച്ച് ഹരിശ്രീ അശോകൻ വെളിപ്പെടുത്തിയതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

Scroll to load tweet…

ഷോട്ട് എടുക്കുന്നതിന് മുമ്പ് ലാലേട്ടൻ പറഞ്ഞത് അശോകാ ഇവിടെ ചെളിയുണ്ട് സൂക്ഷിക്കണം എന്നായിരുന്നു വ്യക്തമാക്കിയാണ് ഹരിശ്രീ അശോകൻ ആ തമാശ വെളിപ്പെടുത്തിയത്. ഞങ്ങള്‍ ഓടി അവിടെയെത്തിയപ്പോള്‍ കാല്‍ തെറ്റി വീഴുകയും ചെയ്‍തു. ഞാൻ വീണപ്പോള്‍ ലാലേട്ടനും ഓടിയെത്തി. ഞാൻ വിചാരിച്ചു ലാലേട്ടനെത്തിയത് പിടിച്ച് തന്നെ എഴുന്നേല്‍പ്പിക്കാനായിരിക്കും എന്ന്. ഇങ്ങനെ ഒരു ഷോട്ട് എടുത്തോയെന്ന് പറയുകയായിരുന്നു ലാലേട്ടൻ. കിടക്കുകയല്ലേ, ബാലേട്ടനെ കണ്ടോ എന്ന് ചോദിക്കാനും ആവശ്യപ്പെട്ടു എന്നോട്. സംവിധായകനും അത് ഒകെ പറഞ്ഞുവെന്നും താരം വ്യക്തമാക്കുന്നു.

മോഹൻലാല്‍ നായകനായ ഹിറ്റ് ചിത്രത്തിന്റെ സംവിധാനം വി എം വിനുവായിരുന്നു. ടി ഷാഹിദായിരുന്നു തിരക്കഥ. ദേവയാനി നായികയായും വേഷമിട്ട ബാലേട്ടൻ സിനിമയില്‍ നെടുമുടി വേണു, സുധ, സുദീഷ്, ലക്ഷണ, റിയാസ് ഖാൻ, ജഗതി ശ്രീകുമാര്‍, ഗോപിക അനില്‍, കീര്‍ത്തന അനില്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി. 2003ലാണ് ബാലേട്ടൻ പ്രദര്‍ശനത്തിനെത്തിയത്.

Read More: എ സര്‍ട്ടിഫിക്കറ്റ്, സലാര്‍ ഞെട്ടിക്കും, ഇതാ ആ നിര്‍ണായക അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക