'എല്ലാക്കാലത്തും ഇങ്ങനെയൊക്കെ ഉണ്ടായിട്ടുണ്ട്; കുറച്ച് എരിവും പുളിയും ഒക്കെ വേണ്ട': ഇന്ദ്രൻസ്
താൻ ആരുടേയും വാതിലിൽ മുട്ടിയിട്ടില്ല. ഏത് മേഖലയിലായാലും സ്ത്രീകൾക്കെതിരെ ഉണ്ടായ ചൂഷണങ്ങൾക്കെതിരെ നടപടി ഉണ്ടാവണമെന്നും ഇന്ദ്രൻസ് മാധ്യമങ്ങളോട് പ്രതികരിച്ചു. സർക്കാർ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ഗുരുതര ആരോപണങ്ങളെ നിസാരവൽക്കരിച്ച് നടൻ ഇന്ദ്രൻസ്. എല്ലാക്കാലത്തും ഇങ്ങനെ ഒക്കെ ഉണ്ടായിട്ടുണ്ട്. കുറച്ച് എരിവും പുളിയും ഒക്കെ വേണ്ട എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇന്ദ്രൻസിന്‍റെ മറുപടി. താൻ ആരുടേയും വാതിലിൽ മുട്ടിയിട്ടില്ല. ഏത് മേഖലയിലായാലും സ്ത്രീകൾക്കെതിരെ ഉണ്ടായ ചൂഷണങ്ങൾക്കെതിരെ നടപടി ഉണ്ടാവണമെന്നും ഇന്ദ്രൻസ് മാധ്യമങ്ങളോട് പ്രതികരിച്ചു. സർക്കാർ വേണ്ടത് പോലെ ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ദ്രൻസ് കൂട്ടിച്ചേര്‍ത്തു. രഞ്ജിത്തിനെതിരായ ആരോപണത്തില്‍ മലയാളത്തിലെ നടികളെ പോലും അറിയില്ല, പിന്നെയല്ലേ ബംഗാളി നടി എന്നയാരുന്നു ഇന്ദ്രൻസിന്‍റെ പ്രതികരണം.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ കോടതി പറയുന്നതിന്‍റെ അടിസ്ഥാനത്തില്‍ തുടർ നടപടി സ്വീകരിക്കാനാണ് സംസ്ഥാന സർക്കാറിന്‍റെ നിലപാട്. കോടതി പറഞ്ഞാല്‍ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് എടുക്കുന്നത്. പരാതിയില്ലാത്തത് കൊണ്ട് സ്വമേധയാ കേസെടുക്കാന്‍ കഴിയില്ലെന്ന നിലപാട് സർക്കാർ കോടതിയെ അറിയിക്കും. സാക്ഷികളുടെ സ്വകാര്യതയെ മാനിക്കുന്നുവെന്ന് കോടതിയില്‍ വാദമുയർത്തും. ഇരകൾ പരാതി നല്‍കിയാല്‍ തുടർ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് സർക്കാർ നിലപാട്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ സിനിമ നയം ഉടന്‍ രൂപീകരിക്കുമെന്നാണ് സർക്കാർ പറയുന്നത്. നിയമനിർമ്മാണത്തിന്‍റെ ചർച്ചകളും ആരംഭിച്ചിട്ടുണ്ടെന്ന് ഹൈക്കോടതിയെ ബോധ്യപ്പെടുത്തും