ജയം രവി നായകനായി ഒരുങ്ങുന്ന ചിത്രമാണ് ബ്രദര്‍.

പൊന്നിയിൻ സെല്‍വൻ എന്ന ഹിറ്റ് ചിത്രത്തിലൂടെ തമിഴകത്ത് വീണ്ടും ഒന്നാം നിര നായകൻമാരില്‍ ഒരാളെന്ന സ്ഥാനം നേടിയിരിക്കുകയാണ് ജയം രവി. ജയം രവി നായകനായി ഒരുങ്ങുന്ന ചിത്രമാണ് ബ്രദര്‍. സംവിധാനം എം രാജേഷാണ്. കുടുംബ ബന്ധങ്ങള്‍ക്കും കോമഡിക്കും പ്രാധാന്യമുള്ള ചിത്രമായിരിക്കും ബ്രദര്‍ എന്ന് ജയം രവി വെളിപ്പെടുത്തി.

സംവിവിധായകൻ എം രാജേഷ് കോമഡി സിനിമകള്‍ക്ക് പേരു കേട്ടയാളാണ് എന്ന് ജയം രവി ചൂണ്ടിക്കാട്ടുന്നു. കുടുംബ ബന്ധങ്ങള്‍ക്കും പ്രധാന്യം നല്‍കുന്ന ചിത്രങ്ങളാണ് രാജേഷിന്റേത്. ബ്രദറിലും അങ്ങനെയാണ്. തന്റെ ആരാധകര്‍ കാത്തിരിക്കുന്ന തരത്തിലുള്ള കഥാപാത്രമായിരിക്കും ബ്രദറിലേത് എന്നും കുറച്ച് കാലമായി ഇത്തരമൊരു സിനിമ ചെയ്‍തിട്ടെന്നും മനോഹരമായ ഡാൻസ് രംഗങ്ങളും തനിക്ക് ഉണ്ടെന്നും ജയം രവി വ്യക്തമാക്കി. ഇത് തീര്‍ത്തും വാണിജ്യ സിനിമയാണെന്നും പറയുന്നു ജയം രവി. പ്രിയങ്ക മോഹനാണ് നായികയായി എത്തുക. ജയം രവി നായകനാകുന്ന പുതിയ ചിത്രത്തില്‍ ശരണ്യ പൊൻവണ്ണൻ, വിടിവി ഗണേഷ്, നാട്ടി സീത, അച്യുത്, റാവു രമേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ഛായാഗ്രാഹണം വേകാനന്ദ് സന്തോഷും സംഗീതം ഹാരിസ ജയരാജുമാണ്.

ജയം രവി നായകനായി സൈറണ്‍ സിനിമയാണ് ഇനി റിലീസ് ചെയ്യാനുള്ളത്. ഫെബ്രുവരി 16ന് പ്രദര്‍ശനത്തിന് എത്തുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് ജയം രവിയുടെ ജോഡിയാകുക. കീര്‍ത്തി സുരേഷ് ഒരു പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും സൈറണുണ്ട്.

സംവധാനം നിര്‍വഹിക്കുന്നത് ആന്റണി ഭാഗ്യരാജാണ്. തിരക്കഥയും ആന്റണി ഭാഗ്യരാജിന്റേതാണ്. ശെല്‍വകുമാര്‍ എസ് കെയുടേതാണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്നു.

Read More: അവിശ്വസനീയം, റിലീസായി 30 ദിവസങ്ങള്‍ക്ക് ശേഷവും 300 സെന്ററുകളില്‍, നേടിയത് 300 കോടിയിലധികം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക