Asianet News MalayalamAsianet News Malayalam

'വീട്ടുജോലിക്കാരനുള്ള വില പോലുമില്ല, സ്വന്തമായി ബാങ്ക് അക്കൗണ്ടില്ല, കടുത്ത സമ്മർദ്ദം'; ജയം രവി

തമിഴ്നാട്ടിലെ പ്രമുഖ യുട്യൂബറായ ആർജെ ഷായോട് ആയിരുന്നു നടന്റെ വെളിപ്പെടുത്തൽ. 

actor jayam ravi says he doesn't have personal bank account befor 13 years, aarthi divorce
Author
First Published Oct 1, 2024, 10:40 PM IST | Last Updated Oct 1, 2024, 10:48 PM IST

രതിയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതിൽ കൂടുതൽ വിശ​ദീകരണങ്ങളുമായി നടൻ ജയം രവി. ആരതിയുടെ അമിത നിയന്ത്രണങ്ങളാണ് വേർപിരിയലിലേക്ക് നയിച്ചതെന്ന് നടൻ പറയുന്നു. പതിമൂന്ന് വർഷമായി തനിക്ക് മാത്രമായൊരു ബാങ്ക് അക്കൗണ്ടില്ലെന്നും താൻ പൈസ പിൻവലിച്ചാൽ ചോദ്യങ്ങൾ വിവിധ കോണുകളിൽ നിന്നും ഉയരുമെന്നും നടൻ പറഞ്ഞു. കടുത്ത സമ്മർദ്ദമാണ് എല്ലാത്തിനും കാരണമെന്നും നടൻ പറയുന്നു. 

തമിഴ്നാട്ടിലെ പ്രമുഖ യുട്യൂബറായ ആർജെ ഷായോട് ആയിരുന്നു നടന്റെ വെളിപ്പെടുത്തൽ. അമ്മയെ കുറിച്ച് അച്ഛൻ പറയുന്ന കാര്യങ്ങൾ മക്കൾ കേൾക്കരുതെന്ന് കരുതിയാണ് ഷായോട് ഇക്കാര്യങ്ങൾ പറയുന്നതെന്നും തന്റെ യുട്യൂബിലൂടെ ഈ വിവരങ്ങൾ പങ്കുവയ്ക്കണമെന്ന് ജയം രവി പറഞ്ഞെന്നും ആർജെ ഷ പറയുന്നു. 

"കഴിഞ്ഞ പതിമൂന്ന് വർഷമായി എനിക്കെന്ന് പറഞ്ഞ് ബാങ്ക് അക്കൗണ്ട് ഇല്ല. ആതിയുമായുള്ള ജോയിന്റ് അക്കൗണ്ട് ആണുള്ളത്. ഞാൻ എവിടെപ്പോയി എന്ത് ചെലവാക്കിയാലും ആ മെസേജ് നേരെ പോകുന്നത് അവരുടെ നമ്പറിലേക്കാണ്. വിവാഹത്തിന് മുൻപ് അമ്മയുമായുള്ള ജോയിന്റ് അക്കൗണ്ട് ആയിരുന്നു. വിവാഹ ശേഷം ഭാര്യയുമായി. അതങ്ങനെ പോട്ടെന്ന് ഞാനും കരുതി. പക്ഷേ കുറച്ച് കാലത്തിന് ശേഷം കഥ മാറി. അവർക്ക് ലക്ഷങ്ങൾ മുടക്കി ബാ​ഗുകളും ചെരുപ്പുകളും തുടങ്ങി എന്തും വാങ്ങാം. ഞാൻ കാർഡ് സ്വയപ്പ് ചെയ്താൽ പെട്ടെന്ന് ഫോൺ വരും. ഞാൻ എന്തിന് കാശെടുത്തു. എന്തു കഴിക്കുന്നു എന്നെല്ലാം ചോദ്യങ്ങൾ. അതുപക്ഷേ എന്നോട് മാത്രമല്ല. അസിസ്റ്റന്റുമാരോടും ചോദിക്കും. അതെനിക്ക് നാണക്കേടായി. അങ്ങനെയിരിക്കെ ഒരിക്കൽ വലിയൊരു സിനിമ വന്നു. അതിന് ഞാൻ ട്രീറ്റ് കൊടുക്കണം. ഞാൻ കാശും കൊടുത്തു. ഉടനെ ആരതി അസിസ്റ്റൻസിനെ വിളിച്ച് എന്തിന് പൈസ എടുത്തു. ആരൊക്കെ ഉണ്ടായി എന്നെല്ലാം ചോദ്യം ചോദിക്കാൻ തുടങ്ങി. അതെനിക്ക് വലിയ നാണക്കേടായി. ഒടുവിൽ എടിഎം കാർഡ് എനിക്ക് തരില്ല എന്നുവരെ എത്തി", എന്ന് ജയം രവി പറയുന്നു. 

ഞാൻ കളിനിർത്തി, ആരാണിപ്പോള്‍ ക്യാമ്പയ്ൻ നടത്തുന്നത് ? അത് പാപ്പുവിനെ വേദനിപ്പിക്കില്ലേ: ബാല

"ഇൻസ്റ്റാ​ഗ്രാമിന്റെ പാസ് വേർഡ് എന്റേൽ ഇല്ല. വാട്സപ്പ് പ്രശ്നമാകുമെന്ന് കരുതി ആറ് വർഷമായി അത് വേണ്ടന്നുവച്ചു. ബ്രദർ എന്ന സിനിമയുടെ ഷൂട്ടിം​ഗ് നടക്കുമ്പോൾ വീഡിയോ കോൾ വന്നു. ഞാൻ മാത്രമാണോ റൂമിൽ വേറെ ആരൊക്കെ ഉണ്ടെന്നൊക്കെ ചോദിച്ച് വലിയ പ്രശ്നമായി. ഒടുവിൽ ഷൂട്ടിം​ഗ് നിർത്തിവയ്ക്കേണ്ടിവരെ വന്നു. എന്റെ പല സിനിമകളും തെരഞ്ഞെടുക്കുന്നത് ആരതിയുടെ അമ്മയാണ്. മൂന്ന് സിനിമകൾ ചെയ്തു. വലിയ ഹിറ്റ് അല്ലെങ്കിലും ആദ്യസിനിമ വിജയിച്ചു. അത് ലാഭമുണ്ടാകുകയും ചെയ്തു. പക്ഷേ അത് നഷ്ടമാണെന്നാണ് എന്നോട് പറഞ്ഞത്. ഒക്കെ അങ്ങനെയെങ്കിൽ വേറെ നിർമാതാക്കളുടെ പടം ചെയ്യാം എന്ന് തീരുമാനിച്ചു. പക്ഷേ അതിന് അവർ സമ്മതിക്കാതായി. സമ്മർദ്ദം താങ്ങാനാകാതെ സൈക്കോളജിസ്റ്റിനെ വരെ കണ്ടു. വേറെ വഴിയില്ലാതെയാണ് ഇത് ചെയ്തത്", എന്നും ജയം രവി പറഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios