അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ സംവിധാനം ചെയ്ത ചിത്രം. 

ങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ജയറാം ചിത്രം ഓസ്‍ലർ തിയറ്ററിൽ എത്തിക്കഴിഞ്ഞു. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ സംവിധാനം ചെയ്ത ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമാസ്വാദകർ കാത്തിരുന്നത്. ആ കാത്തിരിപ്പ് വെറുതെ ആയില്ലെന്നാണ് ആദ്യ ഷോ കഴിഞ്ഞുള്ള പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. 

ജയറാമിന്‍റെ മലയാളത്തിലേക്കുള്ള നല്ലൊരു തിരിച്ചുവരവാണ് ഓസ്‍ലർ എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ഫുള്‍ എന്‍ഗേജിംഗ് ആയിട്ടുള്ള സിനിമയാണെന്നും ഇവര്‍ പറയുന്നുണ്ട്."ഫസ്റ്റ് ഹാഫ് ഇൻവെസ്റ്റിഗറ്റീവ് മോഡിൽ ലീഡുകൾ തേടി ഉള്ള എൻ​ഗേജിം​ഗ് ആയി ഇരുത്തുന്ന ഒന്ന്. സെക്കന്റ്‌ ഹാഫിൽ തിയറ്റർ പൂരപ്പറമ്പ് ആക്കുന്ന ഒരു സംഭവം ഉണ്ട്‌. ഒരു വില്ലന്റെ എൻട്രി. ഒരു മോഹൻലാൽ ഫാൻ ആയ ഞാൻ വരെ ആ entryil കയ്യടിച്ചു പോയി. മെഡിക്കൽ ബാക്ഗ്രൗണ്ടിൽ കണ്ടിരിക്കാവുന്ന ഒരു അനേഷണ മോഡൽ പടം revenge കൂടി കലർന്ന പടം. നോ comparison to അഞ്ചാം പാതിരാ still a good ഡീസന്റ് watch", എന്നാണ് ഒരു പ്രേക്ഷകൻ പറയുന്നത്. 

Scroll to load tweet…

"രണ്ടാം പകുതി പടം കേറി കൊളുത്തിട്ടുണ്ട്,ജയറാമിന്റെ പെർഫോമൻസ് നൈസ് ആയിട്ടുണ്ട്. ജഗദീഷ്, അനശ്വര, supporting casts എല്ലാരും നല്ല പെർഫോമൻസ് ആയിരുന്നു, രണ്ടാം പകുതിയിൽ മമ്മൂട്ടി വരുന്നത്തോട് കൂടി പടത്തിന്റെ ഗ്രാഫ് തന്നെ ഉയർന്നു. ശെരിക്കും പടം എൻ​ഗേജിം​ഗ് ആവാൻ തുടങ്ങുന്നത് മമ്മൂക്ക വന്നതിന് ശേഷമാണ്. തിയേറ്റർ പൂരപ്പറമ്പായിരുന്നു ഇക്കയുടെ എൻട്രിയിൽ, ജയറാമേട്ട൯ പറഞപോലെ തീയറ്റ൪ വെടിച്ചിട്ടുണ്ട്, മമ്മൂക്കയുടെ ഒന്നൊന്നര ഇന്‍‍ട്രോ, ജഗദീഷിന്‍റെ കഥാപാത്രം ഡീസന്‍റ് പ്രസന്‍റേഷനായിരുന്നു. ഒടുവിൽ ജയറാമേട്ടൻ ഈസ് ബാക്ക്, നമ്മൾ അദ്ദേഹത്തെ കാണണമെന്ന് കരുതിയ വേഷം. മിഥുൻ മുകുന്ദന്റെ ബിജിഎം ഒരു ലക്ഷയും ഇല്ല, പടത്തിൻ്റെ ടീം പറഞ്ഞ പോലെ ഒരു ഇമോഷണൽ മെഡിക്കൽ ഡ്രാമ എന്ന രീതിയിൽ പോയി കാണുക...അഞ്ചാം പാതിരാ ഒന്നും പ്രതീക്ഷിക്കാതെ Ozler ആയി തന്നെ കണ്ടാൽ പടം നല്ല രീതിക്ക് കണക്ട് ആവും" എന്നിങ്ങനെ പോകുന്നു മറ്റ് കമന്‍റുകള്‍. 

Scroll to load tweet…
Scroll to load tweet…

ഡോ. രൺധീർ കൃഷ്ണൻ്റേതാണ് തിരക്കഥ. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. അബ്രഹാം ഒസ്‌ലർ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്. അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശനാ നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ, ആര്യ സലിം എന്നിവർ പ്രധാന കഥാപാത്രങ്ങൾ. 

റിലീസിന് മുന്‍പ് 'നേരി'നെ തൂക്കി ഓസ്‍ലർ ! പ്രീ സെയിലിലൂടെ ജയറാം ചിത്രം നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..