2023ൽ ആയിരുന്നു കത്തനാരിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചത്.

ചില സിനിമകൾ അങ്ങനെയാണ്. റിലീസിന് മുൻപ് തന്നെ വലിയ കാത്തിരിപ്പും പ്രതീക്ഷയും പ്രേക്ഷകരിൽ ഉളവാക്കും. അത്തരത്തിലൊരു സിനിമയാണ് കത്തനാർ. പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിൽ ജയസൂര്യയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്ട് ഭാ​ഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് കഴിഞ്ഞ വർഷം ഒക്ടോബറിൽ പൂർത്തിയായിരുന്നു. എന്നാൽ സിനിമ എന്നാകും റിലീസ് ആകുന്നതെന്ന കാര്യത്തിൽ ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിരുന്നില്ല. ഇപ്പോഴിതാ റിലീസ് കാര്യത്തിലും പുതിയൊരു കത്തനാർ അപ്ഡേറ്റിനും വഴിയൊരുക്കുന്നൊരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ജയസൂര്യ. 

കത്തനാരുടെ ഡബ്ബിങ്ങിന് തുടക്കമായിരിക്കുന്നുവെന്ന വിവരമാണ് ജയസൂര്യ പങ്കുവച്ചിരിക്കുന്നത്. വൈകാതെ ചിത്രത്തിന്റെ ടീസറോ, ചെറു വീഡിയോ പുറത്തുവരാൻ സാധ്യതയേറെയാണ്. ഇതോടൊപ്പം റിലീസ് തിയതിയും ഉണ്ടാകുമെന്നാണ് അനുമാനങ്ങൾ. എന്തായാലും ഒരിടവേളയ്ക്ക് ശേഷം എത്തിയ കത്തനാർ അപ്ഡേറ്റിന്റെ ആവേശത്തിലാണ് മലയാള സിനിമാസ്വാദകർ ഇപ്പോൾ. 

ഹോം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കത്തനാർ. 212 ദിവസവും 18 മാസവും കൊണ്ടാണ് റോജിനും സംഘവും ഈ പടത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കുള്ള ചിത്രം നിർമിക്കുന്നത് ​ഗോകുലം മൂവീസിന്റെ ബാനറിൽ ​ഗോകുലം​ ​ഗോപാലനാണ്. 75 കോടിയാണ് ബജറ്റെന്നാണ് റിപ്പോർട്ടുകൾ. 15 ഭാഷകളിലാകും സിനിമ റിലീസ് ചെയ്യുക. 

പുഷ്പ താഴത്തില്ലെടാ, ഒടുവിൽ ആ ചിത്രം താഴ്ത്തിച്ചു ! വെറും 3%ത്തിന്; ഇത് 130 കോടി മുടക്കിയ പടത്തിന്റെ പടയോട്ടം

View post on Instagram

2023ൽ ആയിരുന്നു കത്തനാരിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചത്. 36 ഏക്കറിൽ നാൽപ്പത്തി അയ്യായിരം അടി ചതുരശ്ര വിസ്തീർണ്ണമുള്ള പടു കൂറ്റൻ സെറ്റും അണിയറ പ്രവർത്തകർ ഒറുക്കിയത് ഏറെ ശ്രദ്ധനേടിയിരുന്നു. അനുഷ്ക ഷെട്ടിയും പ്രധാന വേഷത്തിൽ എത്തുന്ന കത്തനാരിൽ പ്രഭു ദേവയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ത്രീഡിയിൽ ആണ് സിനിമ ഒരുക്കിയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..