അമ്പിളി ദേവിയുമായി പ്രശ്‍നങ്ങളുണ്ട് എന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി ജീജ സുരേന്ദ്രൻ.

നടി ജീജ സുരേന്ദ്രൻ സീരിയലിലും സിനിമയിലും മികച്ച വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയിട്ടുണ്ട്. ഇങ്ങനെയും ഒരാള്‍, തിലോത്തമ തുടങ്ങിയ സിനിമകള്‍ക്ക് പുറമേ കുപ്പിവള, തൂരിയം എന്നിവയും നിര്‍ണായക വേഷങ്ങളില്‍ ജീജ സുരേന്ദ്രൻ എത്തിയിട്ടുണ്ട്. ജീജ അനുരാഗ ഗാനം പോലെ സീരിയലിലാണ് നിലവില്‍ വേഷമിടുന്നത്. ജീജ അമ്പിളി ദേവിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് പുതുതായി ചര്‍ച്ചയാകുന്നത്.

നടി അമ്പിളി ദേവിയുമായി പ്രശ്‍നങ്ങളുണ്ടെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ജീജ സുരേന്ദ്രൻ. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. നടി അമ്പിളി ദേവി തനിക്ക് മകളാണ് എന്നും പ്രശ്‍നങ്ങള്‍ ഉണ്ട് എന്നത് യൂട്യൂബ് ചാനലുകാരുണ്ടാക്കിയ വാര്‍ത്ത മാത്രമാണെന്നും ജീജ വ്യക്തമാക്കുന്നു. തനിക്ക് നടൻ ആദ്യത്യനായും പ്രശ്‍നങ്ങളില്ലെന്ന് താരം വ്യക്തമാക്കുന്നു.

അമ്പിളി എനിക്ക് എന്റെ മോളാണ്. അമ്പിളിയുമായി ഒരു പിണക്കവും ഉണ്ടായിരുന്നില്ല. യൂട്യൂബുകാരാണ് എല്ലാ പ്രശ്‍നങ്ങളുും ഉണ്ടാക്കിയത്. ഒരു പ്രശ്‌നവുമില്ല എന്ന് അമ്പിളിയോട് ചോദിച്ചാല്‍ മനസിലാകും. കൊവിഡിനുശേഷം ഞങ്ങള്‍ രണ്ടാളും ഷോര്‍ട്ട് ഫിലിമില്‍ വേഷമിട്ടിരുന്നു. ഞങ്ങള്‍ രണ്ടാളും കണ്ടപ്പോള്‍ കെട്ടിപ്പിടിക്കുകയായിരുന്നു. അമ്പിളിയാണ് നായികയെന്ന് മനസിലായപ്പോള്‍ ആ ദിവസം എത്താനായി കാത്തിരിക്കുകയായിരുന്നു എന്നും നടി ജീജ സുരേന്ദ്രൻ വ്യക്തമാക്കുന്നു.

അന്ന് ആറ്റിങ്ങലിലെ ലൊക്കേഷനിലെത്തിയപ്പോളും താനും അമ്പിളി ദേവിയും കണ്ടു എന്നും നിലവില്‍ അനുരാഗ ഗാനം പോലെ എന്ന സീരിയലില്‍ മുത്തശ്ശിയുടെ വേഷത്തില്‍ എത്തുന്ന നടി ജീജ സുരേന്ദ്രൻ വ്യക്തമാക്കി. ആന്റീ.. എന്ന് എന്നെ വിളിച്ച് വന്ന് കെട്ടിപ്പിടിക്കുകയായിരുന്നു. അവളും കരഞ്ഞു, ഞാനും കരഞ്ഞുവെന്നും താരം വെളിപ്പെടുത്തുന്നു. നേരത്തെ ജീജയ്‌ക്കെതിരെ നടൻ ആദിത്യന്‍ നേരത്തെ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു.

Read More: ദ ഗോട്ടിന്റെ പുത്തൻ അപ്‍ഡേറ്റ്, ചിത്രത്തിനായി കാത്ത് ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക