സിനിമാരംഗത്തെ നിരവധി സുഹൃത്തുക്കളാണ് ജിനുവിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്

അമല്‍ നീരദ് ചിത്രങ്ങളിലൂടെ ആരംഭിച്ച് മലയാളത്തിലെ പുതുനിര സംവിധായകരുടെ പ്രിയ അഭിനേതാവായി മാറിയ താരമാണ് ജിനു ജോസഫ്. ഇപ്പോഴിതാ വ്യക്തിജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു കാര്യം പ്രിയപ്പെട്ടവരുമായി പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. ആദ്യമായി അച്ഛനായതിന്‍റെ സന്തോഷമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. 'മാര്‍ക് ആന്‍റണി ജോസഫ്' എന്നാണ് മകന് പേരിട്ടിരിക്കുന്നത്. കുഞ്ഞിന്‍റെ ചിത്രവും ഇന്‍സ്റ്റഗ്രാമിലൂടെ അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്. ലിയ സാമുവല്‍ എന്നാണ് ജിനുവിന്‍റെ ഭാര്യയുടെ പേര്.

View post on Instagram

സിനിമാരംഗത്തെ നിരവധി സുഹൃത്തുക്കളാണ് ജിനുവിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. സൗബിന്‍ ഷാഹിര്‍, റിമ കല്ലിങ്കല്‍, ആഷിക് അബു, മുഹ്‍സിന്‍ പരാരി, ഫര്‍ഹാന്‍ ഫാസില്‍, ചേതന്‍ തുടങ്ങി നിരവധി പേര്‍ ആശംസകളുമായി എത്തി.

View post on Instagram

മിഥുന്‍ മാനുവല്‍ തോമസിന്‍റെ ക്രൈം ത്രില്ലര്‍ ചിത്രം 'അഞ്ചാം പാതിരാ'യിലെ ജിനു ജോസഫിന്‍റെ കഥാപാത്രം 'എസിപി അനില്‍ മാധവന്‍' ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അന്‍വര്‍ റഷീദിന്‍റെ 'ട്രാന്‍സി'ലും ജിനുവിന് കഥാപാത്രമുണ്ടായിരുന്നു. നവാഗതനായ അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന 'സായാഹ്ന വാര്‍ത്തകള്‍' ആണ് ജിനുവിന്‍റേതായി ഇനി പുറത്തെത്താനിരിക്കുന്ന ചിത്രം.