ഈ കൊവിഡ് കാലഘട്ടത്തിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് മലയാളം, തമിഴ് ഭാഷകളിലായി ചിത്രീകരണം പൂർത്തിയാക്കുക എന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞ കാര്യമായിരുന്നെന്ന് സാക് ഹാരിസ് പറയുന്നു.
ഫോറൻസിക്, കള എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ബാനറായ ജുവിസ് പ്രൊഡക്ഷൻസിനോട് ചേർന്ന്, യുഎഎൻ ഫിലിം ഹൗസ്, എഎഎആർ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന അദൃശ്യത്തിന്റെ ചിത്രീകരണം പൂർത്തിയായി. നൂറുദിവസത്തിലധികം നീണ്ടു നിന്ന ഈ ദ്വിഭാഷാ ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു. നവാഗതനായ സാക് ഹാരിസ് ആണ് ചിത്രത്തിന്റെ സംവിധായകൻ.
ജോജു ജോർജ്, നരേൻ, ഷറഫുദ്ദീൻ, പവിത്ര ലക്ഷ്മി, ആത്മീയ രാജൻ എന്നിവർ പ്രാധാന വേഷങ്ങളിൽ എത്തുന്ന അദൃശ്യത്തിലൂടെ കായൽ ആനന്ദി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നുണ്ട്. തെന്നിന്ത്യയിലെ പ്രധാനപ്പെട്ട താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഈ കൊവിഡ് കാലഘട്ടത്തിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് മലയാളം, തമിഴ് ഭാഷകളിലായി ചിത്രീകരണം പൂർത്തിയാക്കുക എന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞ കാര്യമായിരുന്നെന്ന് സാക് ഹാരിസ് പറയുന്നു. പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിൻ രാജ് സംഗീത സംവിധാനവും ഡോൺ വിൻസന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. പിആർഒ ആതിര ദിൽജിത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
