കാലിഫോർണിയ: ലേബർ റൂമിൽവച്ച് ഡാൻസ് ചെയ്യുന്ന ഹോളിവുഡ് താരം ജോനാ പ്ലാറ്റും ഭാര്യയും നർത്തകിയുമായ കോർട്ട്നിയുടേയും വീഡിയോയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ലേബർ മുറിയെങ്ങനെ രസകരമാക്കാമെന്ന നിരീക്ഷണത്തിനൊടുവിലാണ് ദമ്പതികൾ ചുവടുവയ്ക്കാനൊരുങ്ങിയത്. 'ബേബി മമ്മ ഡാൻസ്' എന്ന ​ഗാനത്തിനാണ് ​ദമ്പതികൾ ചുവടുവയ്ക്കുന്നത്.

തന്റെ ആദ്യകുഞ്ഞിന് ജന്മം നൽകുന്ന കോർട്ട്നിക്ക് ആത്മവിശ്വാസവും കരുത്തും നൽകുന്നതിനാണ് അവൾക്കൊപ്പം താൻ നൃത്തം ചെയ്തതെന്ന് പ്ലാറ്റ് പറഞ്ഞു. ലേബർ മുറി രസകരമാക്കുന്നതിന് വ്യത്യസ്തമായ നിരവധി പരീക്ഷണങ്ങൾ നടത്തിയെങ്കിലും ഡാൻസ് ആയിരുന്നു തങ്ങൾക്ക് ഏറെ സന്തോഷവും സമാധാനവും നൽകിയതെന്നും പ്ലാറ്റ് കൂട്ടിച്ചേർത്തു.

മാർച്ച് 18-നാണ് പ്ലാറ്റ്- കോർട്ട്നി ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. ‌‌സോഷ്യൽമീഡിയയിൽ പങ്കുവച്ച് വീഡിയോ ട്വിറ്ററിൽ മാത്രം ഇതുവരെ 88,000-ലധികം ആളുകളാണ് കണ്ടത്.