'കൈതി 2'വിന് കാത്തിരിക്കുന്നവർക്ക് മുന്നിൽ 'ജപ്പാൻ'; രസിപ്പിച്ച് ത്രില്ലടിപ്പിക്കാൻ കാർത്തി, ട്രെയിലർ
ദീപാവലി റിലീസ് ആയാകും ജപ്പാൻ തിയറ്ററിൽ എത്തുക.

നടൻ കാർത്തി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ജപ്പാന്റെ' ട്രെയിലർ റിലീസ് ചെയ്തു. പ്രേക്ഷകനെ രസിപ്പിച്ച് ത്രില്ലടിപ്പിക്കുന്നതാകും ചിത്രമെന്നാണ് സൂചന. റോബറിയുമായി ബന്ധപ്പെട്ടതാണ് സിനിമ എന്നും ട്രെയിലർ വ്യക്തമാക്കുന്നു. രാജ് മുരുഗനാണ് ചിത്രത്തിന്റെ സംവിധാനം.
ദീപാവലി റിലീസ് ആയാകും ജപ്പാൻ തിയറ്ററിൽ എത്തുക. മലയാളി നടി അനു ഇമ്മാനുവേലാണ് ചിത്രത്തില്‍ നായിക. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് രവി വര്‍മൻ. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ അഞ്ചു ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
ഡ്രീം വാരിയർ പിക്ചർസിൻ്റെ ബാനറിൽ എസ്.ആർ.പ്രകാശ് ബാബു , എസ്.ആർ.പ്രഭു എന്നിവർ നിർമ്മിക്കുന്ന ആറാമത്തെ കാർത്തി ചിത്രമാണ് ' ജപ്പാൻ '. കാർത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ ' ജപ്പാൻ' ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് അണിയിച്ചൊരുക്കുന്നത്. രവി വർമ്മനാണ് ഛായഗ്രാഹകൻ. ജീ. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. അനൽ - അരസ് ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈ ലൈറ്റ്. വ്യത്യസ്തമായ രൂപ ഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിക്കുന്നത്. തമിഴ് നാട് ,കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.
'അറിഞ്ഞില്ല..ആരും പറഞ്ഞില്ല..'; മോഹൻലാൽ തകർത്തഭിനയിച്ച ഗാനരംഗം; അസാധ്യമായി പാടി ഷൈൻ
അതേസമയം, സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാര്‍ത്തി ചിത്രം കൈതി 2 ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. 2019 ഒക്ടോബർ 25ന് റിലീസ് ചെയ്ത കൈതിയുടെ സംവിധായകന്‍ ലോകേഷ് കനകരാജ് ആണ്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമായ ചിത്രം ഉടന്‍ തുടങ്ങുമെന്ന് അടുത്തിടെ നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. ലിയോ ആണ് ലോകേഷിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.