കൗതുകങ്ങളുമായി കാര്‍ത്തിയുടെ ജപ്പാൻ എത്തുന്നു, ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ് പുറത്ത്
കോമഡിക്കും പ്രധാന്യം നല്‍കിയുള്ളതാകും കാര്‍ത്തി ചിത്രം ജപ്പാൻ.

തമിഴകത്ത് മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് കാര്‍ത്തി. സംവിധാനം രാജ് മുരുഗനാണ്. ജപ്പാൻ നവംബര്‍ റിലീസായിരിക്കും. കാര്‍ത്തി നായകനായി വേഷമിടുന്ന പുതിയ ചിത്രത്തിന്റെ ഒരു അപ്‍ഡേറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
കോമഡിക്കും പ്രധാന്യം നല്‍കിയുള്ള ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് 10 മണിക്ക് പുറത്തുവിടും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളി നടി അനു ഇമ്മാനുവേലാണ് ചിത്രത്തില്‍ നായിക. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് രവി വര്‍മൻ. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുന്നത്.
വമ്പൻ ഹിറ്റായ സര്‍ദാറിന്റെ രണ്ടാം ഭാഗമുണ്ടാകുമെന്ന് കാര്‍ത്തി പ്രഖ്യാപിച്ചിട്ടുണ്ട്. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുക. കാര്‍ത്തി നായകനാകുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രമേയത്തിനറെ സൂചനകള്‍ പുറത്തുവിട്ടിട്ടില്ല. സര്‍ദാര്‍ 2 ചിത്രീകരണം ഉടൻ തുടങ്ങും എന്ന് നായകൻ കാര്‍ത്തി നേരത്തെ ചിത്രത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ നന്ദി പറഞ്ഞ് പങ്കുവെച്ച വീഡിയോയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
സംവിധായകൻ പി എസ് മിത്രന്റെ ചിത്രമായ 'സര്‍ദാറി'ല്‍ ഒരു സ്‍പൈ ആയിട്ടാണ് കാർത്തി അഭിനയിച്ചിരുന്നത്. വ്യത്യസ്‍ത ഗെറ്റപ്പുകളിൽ വേഷമിട്ട കാർത്തി ചിത്രത്തില്‍ മികച്ച പ്രകടനം നടത്തുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്‍തിരുന്നു. കാർത്തിയെ കൂടാതെ സര്‍ദാര്‍ എന്ന ചിത്രത്തില്‍ ചങ്കി പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ് അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, സായ് യൂസഫ്, ഇളവശ്, സഹാന വാസുദേവൻ, ശ്യാം കൃഷ്‍ണൻ സ്വാമിനാഥൻ, അബ്‍ദൂള്‍, വിജയ് വരദരാജ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. കേരള പിആർഒ പി ശിവപ്രസാദ്.
Read More: ഐ ആം സ്‍കെയേഡ്', അനിരുദ്ധിന്റെ സംഗീതത്തില്‍ ലിയോയുടെ ഗാനം പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക