നവംബർ 23നാണ് കാതൽ ദ കോർ റിലീസ് ചെയ്യുന്നത്.

രിയറിലെ മറ്റൊരു മികച്ച കഥാപാത്രവുമായി നടൻ മമ്മൂട്ടി എത്തുന്നു. കാതൽ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിയുടെ പുത്തൻ വരവ്. അൻപത് വർഷത്തോളം നീണ്ട തന്റെ സിനിമാ കരിയറിൽ ഇതുവരെ ചെയ്യാത്ത കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തുന്നതെന്നാണ് വിവരം. വീണ്ടും മെ​ഗാസ്റ്റാറിന്റെ പ്രകടനം കാണാൻ കാത്തിരിക്കുന്നവർക്ക് മുന്നിലേക്ക് പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. 

കാതലിന്റെ ബുക്കിം​ഗ് ആരംഭിച്ചു എന്ന വിവരമാണ് പുറത്തുവരുന്നത്. ബുക്ക് മൈ ഷോയിലൂടെ പ്രേക്ഷകർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. കഴിഞ്ഞ ദിവസം ഏതാനും ചില തിയറ്ററുകളിൽ ബുക്കിം​ഗ് ആരംഭിച്ചിരുന്നു. ഒപ്പം മൈസൂർ, ജർമനി, ദുബായ് എന്നിവിടങ്ങളിലും കാതലിന്റെ ബുക്കിം​ഗ് തുടങ്ങിയിട്ടുണ്ട്. വിദേശത്ത് അടക്കം മികച്ച ബുക്കിങ്ങുകൾ ആണ് രേഖപ്പെടുത്തുന്നത്. 

നവംബർ 23നാണ് കാതൽ ദ കോർ റിലീസ് ചെയ്യുന്നത്. ജ്യോതിക നായികയായി എത്തുന്ന ചിത്രം നിർമിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും വിജയം ആവർത്തിക്കാൻ ഒരുങ്ങുകയാണ് മമ്മൂട്ടി കമ്പനിയും. മാത്യു ദേവസി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമ്പോൽ ഓമന എന്ന വേഷത്തിൽ ആണ് ജ്യോതിക എത്തുന്നത്. ഒരു കുടുംബത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന സംഘർഷാവസ്ഥയും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് കാതൽ പറയുന്നത് എന്നാണ് വിവരം. 

'ജയിലറി'ല്‍ മിസ് ആയി, തലൈവര്‍ 171ൽ കാണുമോ ? ഒടുവിൽ തുറന്നുപറഞ്ഞ് മമ്മൂട്ടി

കണ്ണൂര്‍ സ്ക്വാഡ് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ടര്‍ബോ ഷൂട്ടിലാണ് താരമിപ്പോള്‍. വൈശാഖ് ആണ് സംവിധാനം. ഭ്രമയുഗം, ബസൂക്ക തുടങ്ങിയ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ഭ്രമയുഗം ജനുവരിയില്‍ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..