മെയ് 23നാണ് ടര്‍ബോ റിലീസ്. 

രിടവേളയ്ക്ക് ശേഷം എത്തുന്ന മമ്മൂട്ടിയുടെ മാസ് ആക്ഷൻ- കോമഡി ചിത്രം. ഇതാണ് ടർബോയെ കുറിച്ചുള്ള നിലവിലെ ദൃശ്യം. മലയാളത്തിന്റെ യുവ സംവിധായക നിരയിൽ ശ്രദ്ധേയരായ മിഥുൻ മാനുവൽ തോമസും വൈശാഖും അണിയറയിൽ ഉള്ളത് കൊണ്ട് ആ ഹൈപ്പിന് കുറച്ചുകൂടുതൽ മാറ്റേകുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ടർബോയുടേതായി എത്തുന്ന അപ്ഡേറ്റുകളും സ്റ്റിൽസുകളും ആരാധകർ ഏറെ കൗതുകത്തോടെ നോക്കി കാണുന്നതും. 

റിലീസിന് തയ്യാറെടുന്ന ടർബോയുടെ കഥയെ സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. പ്രമുഖ ടിക്കറ്റ് ബുക്കിം​ഗ് സൈറ്റിൽ വന്ന പ്ലോട്ടാണ് ഇതിന് തുടക്കമിട്ടിരിക്കുന്നത്. ടർബോയിൽ ഒരു ജീപ്പ് ഡ്രൈവർ ആയാണ് മമ്മൂട്ടി എത്തുന്നതെന്നും ജോസ് എന്നാണ് ഇയാളുടെ പേരെന്നും സോഷ്യൽ മീഡിയ പറയുന്നു. ഇയാളുടെ ലൈഫിൽ നടക്കുന്ന അപ്രതീക്ഷിതവും രസകരവുമായ സംഭവങ്ങളാണ് ടർബോ എന്ന ചലച്ചിത്രം പറയുന്നതെന്നാണ് ചർച്ചകൾ. ഇക്കാര്യം സത്യമാണോ അല്ലയോ എന്നറിയാൻ മെയ് 23 വരെ എന്തായാലും കാത്തിരിക്കേണ്ടി വരും. അന്നാണ് സിനിമയുടെ റിലീസ്. 

വരുന്നവർ വാടാ..; വാലിബന്റെ തട്ട് താണുതന്നെ! ആര് തകർക്കും ആ റെക്കോർഡ്? ആദ്യദിനം പണംവാരിയ മലയാള പടങ്ങൾ

അതേസമയം, ടര്‍ബോയുടെ ട്രെയിലര്‍ സംബന്ധിച്ച വിവരങ്ങളും പുറത്തുവരികയാണ്. ട്രെയിലര്‍ ഉടന്‍ പുറത്തുവരുമെന്നും ഇതിന്‍റെ എഡിറ്റിംഗ് നടക്കുകയാണെന്നും ആണ് വിവരം. ഒരുപക്ഷേ ഈ ആഴ്ചതന്നെ ടര്‍ബോ ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയേക്കാം. നേരത്തെ ജൂണ്‍ 13ന് ആയിരുന്നു ടര്‍ബോ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പലകാരണങ്ങളാല്‍ റിലീസ് നേരത്തെ ആക്കുക ആയിരുന്നു. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ സിനിമയില്‍ കന്നഡ നടന്‍ രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ക്രിസ്റ്റോ സേവ്യറും സംഘവുമാണ് സംഗീതം ഒരുക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..