10 വർഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോൾഡൻ വിസ പദ്ധതി 2018-ലാണ് യുഎഇ സർക്കാർ ആരംഭിച്ചത്.

യുഎഇ ഗോള്‍ഡന്‍ വിസ(UAE golden visa) സ്വീകരിച്ച്നടന്‍ മനോജ് കെ ജയന്‍(Manoj K Jayan). ഗോൾഡൻ ജൂബിലി ആഘോഷ വേളയിൽ ഗോൾഡൻ വിസ കിട്ടിയത് ഒരു കലാകാരനെന്ന നിലയ്ക്ക് അഭിമാന നിമിഷമാണെന്ന് മനോജ് കെ ജയൻ പറഞ്ഞു. 

'ഭൂരിപക്ഷം മലയാളിക്കും അന്നമൂട്ടുന്ന രാജ്യമായ യു എ ഇ യിൽ നിന്ന് കിട്ടുന്ന ഈ വിസ ഒരു ആദരവാണ്. ഗോൾഡൻ ജൂബിലി ആഘോഷ വേളയിൽ ഗോൾഡൻ വിസ കിട്ടിയത്…ഒരു കലാകാരനെന്ന നിലയ്ക്ക് അഭിമാന നിമിഷമാണ്. യു എ ഇ എന്നും ഇന്ത്യക്കാരെ, പ്രത്യേകിച്ച് കേരളീയരെ ചേർത്തു പിടിച്ചിട്ടേയുള്ളൂ. അമ്പതാമത് ദേശീയ ദിനം ആഘോഷിക്കുന്ന വേളയിൽ ,ഈ രാജ്യത്തെ ദീർഘ വീക്ഷണമുള്ള ഭരണാധികാരികൾക്ക് ഹൃദയം നിറഞ്ഞ നന്ദിഭൂരിപക്ഷം മലയാളിക്കും അന്നമൂട്ടുന്ന രാജ്യമായ യു എ ഇ യിൽ നിന്ന് കിട്ടുന്ന ഈ വിസ ഒരു ആദരവാണ്. ഗോൾഡൻ ജൂബിലി ആഘോഷ വേളയിൽ ഗോൾഡൻ വിസ കിട്ടിയത്…ഒരു കലാകാരനെന്ന നിലയ്ക്ക് അഭിമാന നിമിഷമാണ്. യു എ ഇ എന്നും ഇന്ത്യക്കാരെ, പ്രത്യേകിച്ച് കേരളീയരെ ചേർത്തു പിടിച്ചിട്ടേയുള്ളൂ. അമ്പതാമത് ദേശീയ ദിനം ആഘോഷിക്കുന്ന വേളയിൽ ,ഈ രാജ്യത്തെ ദീർഘ വീക്ഷണമുള്ള ഭരണാധികാരികൾക്ക് ഹൃദയം നിറഞ്ഞ നന്ദി',മനോജ് കെ ജയൻ കുറിച്ചു.

മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. പ്രണവ് മോഹൻലാൽ, മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ആന്‍റോ ജോസഫ് എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. അബുദാബിയില്‍ അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു. 10 വർഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോൾഡൻ വിസ പദ്ധതി 2018-ലാണ് യുഎഇ സർക്കാർ ആരംഭിച്ചത്.