'രണ്ട് നക്ഷത്രങ്ങള്‍' എന്ന നാടകത്തിന് അവാര്‍ഡ് കിട്ടിയ സന്തോഷവും മരിയ പ്രിൻസ് പങ്കുവയ്‍ക്കുന്നു.

നാടകത്തില്‍ നിന്നും ടെലിവിഷന്‍ സ്‌ക്രീനിലേക്കെത്തിയ താരമാണ് മരിയ പ്രിന്‍സ്. സംസ്ഥാന അവാര്‍ഡ് നേടിയ 'വെയില്‍' എന്ന നാടകത്തില്‍ മരിയയും അഭിനയിച്ചിരുന്നു. 'മഞ്ഞില്‍ വിരിഞ്ഞ പൂവ്', 'സ്ത്രീപദം', 'അമ്മ മകള്‍' തുടങ്ങിയ പരമ്പരകളിലൂടെയായി മരിയ തന്റേതായ സ്ഥാനം നേടിയെടുത്തിരുന്നു.
വീണ്ടും നാടകത്തിലേക്ക് തിരിച്ചു വന്നപ്പോൾ നേരിട്ട ചോദ്യങ്ങൾക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് മരിയ.

'ഒരുപാട് നന്ദി. സ്നേഹം. ആയിരത്തിൽപരം വേദികൾ പിന്നിട്ട 'വെയിൽ' എന്ന സൂപ്പർഹിറ്റ് നാടകത്തിന് ശേഷം സിനിമയും സീരിയലുമായി പോയിട്ട് വീണ്ടും തിരിച്ചു വന്ന് 'രണ്ടു നക്ഷത്രങ്ങൾ' എന്ന നാടകം ചെയ്യാനായി ഇറങ്ങിയപ്പോൾ കേട്ട ഒരുപാട് ചോദ്യങ്ങൾ ഉണ്ട്. ‘സാധാരണ എല്ലാവരും നാടകത്തിൽ നിന്നാണ് സിനിമയിലേക്കും സീരിയലിലേക്കും ഒക്കെ പോകുന്നത്, നിനക്കിതെന്താ പറ്റിയേ? , ഇനിയും ഈ നാടകമൊക്കെ ചെയ്യേണ്ട കാര്യമുണ്ടോ? സിനിമ വല്ലതും നോക്കിക്കൂടെ.’ അങ്ങനെ അങ്ങനെ. സ്റ്റേജിൽ കയറി പ്രേക്ഷകരുടെ കൺമുൻപിൽ നിൽക്കുമ്പോഴുള്ള ഫീലുണ്ടല്ലോ അത് നിങ്ങളെ പറഞ്ഞു മനസിലാക്കാൻ എനിക്കാവില്ലല്ലോ, അത് ' സ്റ്റേജിൽ നിന്ന്' തന്നെ അറിയണം. എന്നാണ് നടി പറയുന്നത്.

മരിയയുടെ വാക്കുകള്‍

ആയിരത്തില്‍ പരം വേദികള്‍ പിന്നിട്ട 'വെയില്‍' എന്ന സൂപ്പര്‍ഹിറ്റ് നാടകത്തിന് ശേഷം സിനിമയും സീരിയലുമായി പോയിട്ട് വീണ്ടും തിരിച്ചു വന്ന് 'രണ്ടു നക്ഷത്രങ്ങള്‍' എന്ന നാടകം ചെയ്യാനായി ഇറങ്ങിയപ്പോള്‍ കേട്ട ഒരുപാട് ചോദ്യങ്ങള്‍ ഉണ്ട്. 'സാധാരണ എല്ലാരും നാടകത്തില്‍ നിന്നാണ് സിനിമയിലേക്കും സീരിയലിലേക്കും ഒക്കെ പോകുന്നത്, നിനക്കിതെന്താ പറ്റിയേ, ഇനിയും ഈ നാടകമൊക്കെ ചെയ്യേണ്ട കാര്യമുണ്ടോ. സിനിമ വല്ലതും നോക്കിക്കൂടെ....'
അങ്ങനെ അങ്ങനെ ......
സ്റ്റേജില്‍ കയറി പ്രേക്ഷകരുടെ കണ്‍മുന്‍പില്‍ നില്‍ക്കുമ്പോഴുള്ള ഫീലുണ്ടല്ലോ അത് നിങ്ങളെ പറഞ്ഞു മനസിലാക്കാന്‍ എനിക്കാവില്ലല്ലോ, അത് 'സ്റ്റേജില്‍ നിന്ന്' തന്നെ അറിയണം.
'രണ്ടു നക്ഷത്രങ്ങള്‍' ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ചോദ്യങ്ങള്‍ ഇതല്ല കേട്ടോ. ഇത്രയും ചെറിയ രണ്ടു ക്യാരക്റ്റര്‍ ചെയ്യാനാണോ നാടകത്തിലേക്ക് വന്നത്, ഇത് ആര്‍ക്കും ചെയ്യാന്‍ പറ്റുന്ന ക്യാരക്ടര്‍ അല്ലേ.
(പിന്നെ ഇപ്പോഴും തുടര്‍ന്ന് പോകുന്ന കുറച്ച് തമാശ ചോദ്യങ്ങള്‍ ?)
'നിങ്ങള്‍ ക്രിസ്‍മസ് കൂടാന്‍ വീട്ടിലേക്ക് പോയപ്പോ അത് ഒരു ഒന്നൊന്നര പോക്കാരിക്കും എന്ന് കരുതിയില്ലാട്ടോ എന്ന് ?
അങ്ങനെ അങ്ങനെ രസകരമായ പലതും.
ഇങ്ങനെ പറയുന്നവരോടൊക്കെ മറുപടി പറഞ്ഞ് മടുത്തതുകൊണ്ടാട്ടോ ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത്.
സത്യം പറയാലോ. സീരിയലിനു ശേഷം ഒരു നാടകം ചെയ്യണം എന്ന അതിയായ ആഗ്രഹം കൊണ്ട് തന്നെ ഞാന്‍ ഹേമന്ദേട്ടനോട് അങ്ങോട്ട് ചോദിച്ചു വാങ്ങിയ നാടകമാണ് ഇത്. ഹേമന്ദേട്ടന്‍ പറഞ്ഞു , ഇത് ചെറിയ വേഷമാണ്. നിങ്ങള്‍ രണ്ടും ഈ വര്‍ഷം ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ നല്ല രണ്ടു കഥാപാത്രങ്ങള്‍ നമുക്ക് നോക്കാമായിരുന്നല്ലോ എന്ന്. എങ്കിലും ഇത് തന്നെ ചെയ്യണം എന്ന് ഞങ്ങള്‍ തീരുമാനം എടുത്തു. ഹേമന്ദേട്ടനും രാജേഷേട്ടനും കട്ടക്ക് കൂടെനിന്നു.
പറഞ്ഞു വന്നത് ,ചെറുതാണെങ്കിലും നാടകത്തില്‍ നിക്കാന്‍ ഉള്ള കൊതി കൊണ്ട് വന്നതാട്ടോ 'രണ്ടു നക്ഷത്രങ്ങളിലേക്ക്'. ഇതിലെ 'സിനി'ക്കും, 'പൗളി ചേടത്തി'ക്കും കിട്ടിയ ആദ്യത്തെ അംഗീകാരം ആണ്. അതുകൊണ്ട് തന്നെ ആദ്യം നന്ദി പറയേണ്ടത് വിശ്വാസപൂര്‍വ്വം ഈ കഥാപാത്രത്തെ എനിക്ക് തന്ന ഹേമന്ദേട്ടനും, ആ കഥാപാത്രങ്ങളെ അതിമനോഹരമാക്കി നിങ്ങളിലേക്ക് എത്തിക്കാന്‍ എന്നെ പഠിപ്പിച്ചു മിടുക്കി ആക്കി തന്ന ഗുരുനാഥന്‍ രാജേഷ് ഏട്ടനും, ഞങ്ങളെ സ്‌നേഹപൂര്‍വ്വം വള്ളുവനാട് ബ്രഹ്‍മയിലേക്ക് രണ്ടു കയ്യും നീട്ടി സ്വീകരിച്ച രമേശ് ഏട്ടനും. നന്ദി.
ചെറുതോ വലുതോ എന്നല്ല. ഇത്രയും മനോഹരമായ ഒരു നാടകത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാനും പ്രിന്‍സും അഭിമാനിക്കുന്നു.
പ്രതിഭ യുവവശക്തി നടത്തിയ രണ്ടാമത് അഖില കേരള പ്രൊഫഷണല്‍ നാടകമത്സരത്തില്‍ ഒന്‍പത് അവാര്‍ഡുകള്‍ കിട്ടി ഞങ്ങളുടെ നാടകം 'രണ്ട് നക്ഷത്രങ്ങള്‍' മുന്നേറുന്നു.
എല്ലാവര്‍ക്കും നന്ദി.

Read More: കേരളത്തില്‍ ഒന്നാമത് വിജയ്‍യോ അജിത്തോ?, തിയറ്ററുകളില്‍ 'വാരിസും' 'തുനിവും നേടിയതിന്റെ കണക്കുകള്‍