Asianet News MalayalamAsianet News Malayalam

12th Man Teaser : മോഹൻലാൽ- ജീത്തു കൂട്ടുകെട്ട്; നി​ഗൂഢത നിറച്ച് 'ട്വല്‍ത്ത് മാൻ' ടീസർ

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

actor mohanlal 12th Man movie Official Teaser
Author
Kochi, First Published Apr 27, 2022, 6:15 PM IST

'ദൃശ്യം രണ്ടി'ന് ശേഷം മോഹൻലാലും(Mohanlal) ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ട്വല്‍ത്ത് മാൻ(12th Man). കെ ആര്‍ കൃഷ്‍ണകുമാറിന്റെ തിരക്കഥയിലാണ് ട്വല്‍ത്ത്‍മാൻ എത്തുക. ഒരു ത്രില്ലര്‍ ചിത്രം തന്നെയാകും ട്വല്‍ത്ത് മാനും. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഏറെ നി​ഗൂഢതകളും സംസശയങ്ങളും ജനിപ്പിച്ചു കൊണ്ടാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. 

അതേസമയം, ഡയറക്ട് ഒടിടി റിലീസ് ആയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. ട്വല്‍ത്ത് മാൻ ചിത്രം വൈകാതെ എത്തുമെന്ന് മോഹൻലാല്‍ തന്നെയാണ് അറിയിച്ചത്. എന്നാണ് റിലീസ് തിയ്യതി എന്ന് പ്രഖ്യാപിച്ചിട്ടില്ല.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറുകയാണ്. എന്തു ദുരൂഹതയാകും മോഹൻലാല്‍ ചിത്രത്തില്‍ മറനീക്കി പുറത്തുവരികയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.  ശ്വാസമടക്കി കാണേണ്ട ത്രില്ലര്‍ ചിത്രമായിട്ടു തന്നെയാണ് ട്വല്‍ത്ത് മാനെയും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.  

അനുശ്രീ, അദിതി രവി, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ട്വല്‍ത്ത് മാനില്‍ അഭിനയിക്കുന്നുണ്ട്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകൻ. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ.

നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രമാണ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ബി ഉണ്ണികൃഷ്‍ണനാണ് ചിത്രം സംവിധാനം ചെയ്‍തത്. ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്‍ത ചിത്രത്തിന് തിരക്കഥ എഴുതിയത് ഉദയ് കൃഷ്‍ണയായിരുന്നു. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തില്‍ പ്രധാന സ്‍ത്രീ കഥാപാത്രമായിഎത്തിയത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരന്നത്. കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജു ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു.

 ഇൻസ്റ്റാഗ്രാമിലെ സെലിബ്രിറ്റി ഇൻഫ്ലൂൻസര്‍മാരില്‍ ആദ്യ പത്തില്‍ ആലിയ ഭട്ടും

ലോകമെമ്പാടും ഉള്ളവരുടെ ശ്രദ്ധ ആകര്‍ഷിച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. ഇൻസ്റ്റാഗ്രാമിലെ സെലിബ്രിറ്റി ഇൻഫ്ലൂൻസര്‍മാരില്‍ ആലിയ  ഭട്ട് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം പിടിച്ചു. ഇൻഫ്ലൂൻസര്‍ മാര്‍ക്കറ്റിംഗ് ഹബ് ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആലിയ ഭട്ട് ആറാം സ്ഥാനത്താണ് ഇടംപിടിച്ചത് (Alia Bhatt).

ആലിയ ഭട്ടിന് ഇൻസ്റ്റാഗ്രാമില്‍ 64 മില്യണ്‍ ഫോളോവേഴ്‍സ് ആണ് ഉള്ളഥ്. 3.57 ശതമാനമാണ് എൻഗേജ്‍മെന്റ് റേറ്റ്.'സ്പൈഡര്‍മാൻ' താരം സെൻഡേയയാണ് ഒന്നാം സ്ഥാനത്ത്'. ടോം ഹോളണ്ട് ആണ് രണ്ടാം സ്ഥാനത്ത്.

ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും അടുത്തിടെയാണ് വിവാഹിതരായത്. രണ്‍ബിര്‍ കപൂറിന് ഒപ്പമുള്ള ചിത്രം  'ബ്രഹ്‍മാസ്‍ത്ര'യാണ് ഇനി ആലിയ ഭട്ടിന്റേതായി റിലീസ് ചെയ്യാനുള്ളതും. 'ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ : ശിവ' സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. ആലിയ ഭട്ടിന് പ്രതീക്ഷകളുള്ള ചിത്രമാണ് ബ്രഹ്‍മാസ്‍ത്ര

ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ധര്‍മ പ്രൊഡക്ഷൻസും ചേര്‍ന്നാണ് നിര്‍മാണം. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, വാള്‍ഡ് ഡിസ്‍നി സ്റ്റുഡിയോസ്, മോഷൻ പിക്ചേഴ്‍സ് എന്നിവരാണ് വിതരണം. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

'ഇഷ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ആലിയ ഭട്ട് അഭിനയിക്കുന്നത്.  അയൻ മുഖര്‍ജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ഹുസൈൻ ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.  ഒരു സൂപ്പര്‍ഹീറോ ചിത്രമാണ് രണ്‍ബീര്‍ കപൂറിന്റെ 'ബ്രഹ്‍മാസ്‍ത്ര'.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് 'ബ്രഹ്‍മാസ്‍ത്ര' എത്തുക.  പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ബ്രഹ്‍മാസ്‍ത്ര'.നാഗാര്‍ജുനയും 'ബ്രഹ്‍മാസ്‍ത്ര'യെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്.  അമിതാഭ് ബച്ചനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.  

Follow Us:
Download App:
  • android
  • ios