ഏപ്രിൽ 25ന് ആയിരുന്നു തുടരും റിലീസ് ചെയ്തത്.
മോഹൻലാലിന്റെ സന്തത സഹചാരിയാണ് ആന്റണി പെരുമ്പാവൂർ. മോഹൻലാലിന്റെ ഡ്രൈവറായി എത്തി പിന്നീട് നിർമാതാവായി വളർന്ന ആന്റണി നടനും മോഹൻലാലിന്റെ ബിസിനസ് പാർട്ണറും സുഹൃത്തും ഒക്കെയാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെ ആരംഭിച്ച മോഹൻലാലിന്റെ കരിയറിലെ ഉയർച്ച താഴ്ചകളിലെല്ലാം ഒപ്പം നിന്ന ആളാണ് ആന്റണി. രണ്ട് ദിവസം മുൻപ് നടന്ന മോഹൻലാലിന്റെ പിറന്നാൾ ആഘോഷത്തിലും ആന്റണി തന്നെ മുന്നിൽ. ഇപ്പോഴിതാ ആന്റണിയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ.
"ആൻ്റണി, ഇന്ന് നിങ്ങളെ ആഘോഷിക്കുന്നത്, നമ്മൾ പങ്കിടുന്ന അതുല്യമായ ബന്ധത്തെക്കുറിച്ച് എന്നെ ഓർമ്മിപ്പിക്കുന്നു. അത് കാലത്തിനനുസരിച്ച് വളർന്ന് കൊണ്ടേയിരിക്കുന്നു. സ്നേഹവും ഊഷ്മളതയും നിറഞ്ഞൊരു ജന്മദിനം ആശംസിക്കുന്നു", എന്നാണ് മോഹൻലാൽ കുറിച്ചത്. ഒപ്പം ശാന്തിയ്ക്കും ആന്റണിക്കും വിവാഹ വാർഷിക ആശംസകളും നടൻ നേർന്നിട്ടുണ്ട്.
"ശാന്തിക്കും ആൻ്റണിക്കും, നിങ്ങളുടെ വാർഷികം നിങ്ങൾ ഒരുമിച്ച് കെട്ടിപ്പടുത്ത എല്ലാത്തിൻ്റെയും ആഘോഷമായിരിക്കട്ടെ. ഇനിയും വരാനിരിക്കുന്ന എല്ലാ സന്തോഷത്തിൻ്റെയും ഓർമ്മപ്പെടുത്തലായി മാറട്ടെ. വാർഷിക ആശംസകൾ!", എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്ത് എത്തിയത്.
അതേസമയം, തുടരും ആണ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം 220 കോടിയും പിന്നിട്ട് ജൈത്ര യാത്ര തുടരുകയാണ്. കേരളത്തിൽ മാത്രം 100 കോടി ക്ലബ്ബ് എന്ന നേട്ടവും തുടരുമിന് സ്വന്തമാണ്. ഏപ്രിൽ 25ന് ആയിരുന്നു തുടരും റിലീസ് ചെയ്തത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ശോഭനയാണ് ചിത്രത്തിലെ നായിക വേഷത്തിൽ എത്തിയത്.


