മലയാള സിനിമയിൽ ഇതാദ്യമായാണ് നായകനും ആനയും തമ്മിലുള്ള ഇത്രയും വലിയ പോരാട്ടത്തെ ഒരു സിനിമ അവതരിപ്പിക്കുന്നത്.
മാര്‍ക്കോ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറിയ നിര്‍മ്മാണ കമ്പനിയായ ക്യൂബ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ രണ്ടാമത്തെ ചിത്രം അടുത്തിടെ ആണ് പ്രഖ്യാപിച്ചത്. ആന്റണി വർഗീസ് നായകനായി എത്തുന്ന ചിത്രത്തിന് കാട്ടാളൻ എന്നാണ് പേര്. സിനിമയുമായി ബന്ധപ്പെട്ട് വന്ന അപ്ഡേറ്റുകളെല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിലേക്ക് എഡിറ്റർ ഷമീർ മുഹമ്മദും എത്തുകയാണ്. മാർക്കോയുടെ എഡിറ്റിംഗ് നിർവഹിച്ചതും ഷമീർ ആയിരുന്നു.
ഷമീർ മുഹമ്മദിനെ സ്വാഗതം ചെയ്തുകൊണ്ട് നിർമാതാക്കൾ പോസ്റ്റും പങ്കുവച്ചിട്ടുണ്ട്. മാർക്കോ (2024), എആർഎം (2024), മാളികപ്പുറം (2022), അങ്കമാലി ഡയറീസ് (2017), ചാർലി (2015) തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകൾക്ക് ശേഷം ഷമീർ എഡിറ്റ് ചെയ്യാൻ പോകുന്ന സിനിമ കൂടിയാണ് കാട്ടാളൻ. അടുത്തിടെ പുറത്തിറങ്ങിയ സിനിമയിലെ ഒരു പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മഴുവുമേന്തി മുഖം വ്യക്തമാക്കാത്ത പുറം തിരിഞ്ഞ രൂപത്തിൽ കാണുന്ന നായകനെ കാട്ടാന തുമ്പികൈ കൊണ്ട് പിടിച്ചിരിക്കുന്നത് പോസ്റ്ററിൽ വ്യക്തമായിരുന്നു. കാട്ടാനയ്ക്ക് ഒരു കൊമ്പ് മാത്രമാണ് ഉള്ളത്, മറ്റൊന്ന് നായകന്റെ കൈയിൽ പിടിച്ചിരിക്കുന്നു. ഈ ദൃശ്യങ്ങൾ മനുഷ്യനും കാട്ടാനയും തമ്മിലുള്ള ശക്തമായ ഒരു സംഘട്ടനത്തെയാണ് സൂചിപ്പിച്ചത്. ഒരു വലിയ സ്കെയിൽ പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലെർ മാസ്സ് ചിത്രമായിരിക്കാം ഇതെന്നും അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാണ്.
‘കാട്ടാളൻ’ എന്ന പേരിലേ പോലെ തന്നെ, ഈ ചിത്രം ഓരോ ഘട്ടത്തിലും അതിന്റെ അടയാളം സൃഷ്ടിച്ചാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമയിൽ ഇതാദ്യമായാണ് നായകനും ആനയും തമ്മിലുള്ള ഇത്രയും വലിയ പോരാട്ടത്തെ ഒരു സിനിമ അവതരിപ്പിക്കുന്നത്. ഇത് ആരാധകരിലും സിനിമാ പ്രേമികളിലും പ്രതീക്ഷകൾ ഉയർത്തുകയും ചെയ്യുന്നു. മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്. പി ആർ ഒ: ആതിര ദിൽജിത്ത്.


