സുഹൃത്തുക്കൾക്കൊപ്പം കേക്ക് മുറിച്ച് പിറന്നാൾ മധുരം പങ്കിടുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം

ലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാൽ. കഴിഞ്ഞ ദിവസമാണ് തന്റെ അറുപത്തി മൂന്നാം പിറന്നാൾ നടൻ ആഘോഷിച്ചത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ പ്രിയ താരത്തിന് ആശംസകളുമായി രം​ഗത്തെത്തിയിരുന്നു. ഈ അവസരത്തിൽ കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. 

സുഹൃത്തുക്കൾക്കൊപ്പം കേക്ക് മുറിച്ച് പിറന്നാൾ മധുരം പങ്കിടുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം. പിന്നാലെ കേക്ക് മോഹൻലാലിന് നൽകിയ സുചിത്ര, മോഹൻലാലിന് സ്നേഹ ചുംബനമേകി. ശേഷം മോഹൻലാലും ചുംബനം നൽകുന്നത് വീഡിയോയിൽ കാണാം. ഒടുവിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാലിനെ പൊന്നാട അണിയിച്ച് ആദരിക്കുന്നുമുണ്ട്. 

കഴിഞ്ഞ ദിവസം ആശംസകൾ നേർന്ന എല്ലാവർക്കും മോഹൻലാൽ നന്ദി അറിയിച്ചിട്ടുണ്ട്. "ഇന്ന് എനിക്കായി പകർന്ന എല്ലാ ആശംസകൾക്കും ഊഷ്മളമായ ചിന്തകൾക്കും എന്റെ ഹൃദയംഗമമായ നന്ദി പ്രകടിപ്പിക്കാൻ ഒരു നിമിഷം ചെലവഴിക്കുന്നു. ഈ ജീവിതത്തിൽ എന്നെ ചുറ്റിപ്പറ്റിയുള്ള സ്നേഹത്തിന്റെ ഓർമ്മപ്പെടുത്തലായി ഞാൻ അവരെ ഓരോരുത്തരെയും എന്റെ ഹൃദയത്തോട് ചേർത്തുപിടിക്കും", എന്നാണ് മോഹൻലാൽ കുറിച്ചത്. 

Lalettan Birthday Celebration | Mohanlal | Malaikottai Vaaliban

അതേസമയം, ലിജോ ജോസ് പെല്ലിശ്ശരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. രാജസ്ഥാന്‍ പ്രധാന ലൊക്കേഷനാക്കുന്ന ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിരുന്നു. നിലവില്‍ ചെന്നൈയില്‍ ആണ് ഷൂട്ട് പുരോഗമിക്കുന്നത്. 

ഒടുവിൽ തീരുമാനമായി, 'ദളപതി 68' വെങ്കട് പ്രഭുവിനൊപ്പം, പ്രഖ്യാപിച്ച് വിജയ്

ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.