മമ്മൂട്ടിക്കൊപ്പം സ്ക്രീൻ പങ്കിടാൻ അവസരം ലഭിച്ചതിൽ അഭിമാനമാണെന്നും മോഹൻലാൽ കുറിക്കുന്നു.

ലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി ബി​ഗ് സ്കീനിൽ എത്തി അരനൂറ്റാണ്ടാകുന്ന വേളയിൽ താരത്തിന് ആശംസയുമായി നടൻ മോഹൻലാൽ. മമ്മൂട്ടിയെ ആലിംഗനം ചെയ്ത് ഉമ്മ വയ്ക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു മോഹൻലാലിന്റെ ആശംസ. മമ്മൂട്ടിക്കൊപ്പം സ്ക്രീൻ പങ്കിടാൻ അവസരം ലഭിച്ചതിൽ അഭിമാനമാണെന്നും മോഹൻലാൽ കുറിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മോഹൻലാലിന്റെ വാക്കുകൾ

‘ഇന്ന് എന്റെ സഹോദരൻ സിനിമ ഇൻഡസ്ട്രിയിൽ മഹത്തായ അൻപത് വർഷങ്ങൾ പിന്നിടുകയാണ്. മറക്കാനാകാത്ത 55 സിനിമകളിൽ അദ്ദേഹത്തിനൊപ്പം ഒന്നിച്ചു പ്രവർത്തിക്കാനായി എന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഇനിയും മുന്നോട്ട് അനേകം സിനിമകളിൽ ഒന്നിക്കണം. ആശംസകൾ ഇച്ചാക്ക.’

പിന്നാലെ ആശംസയ്ക്ക് നന്ദി അറിയിച്ച് മമ്മൂട്ടിയും രംഗത്തെത്തി. 'താങ്ക് യു ഡിയര്‍ ലാല്‍' എന്നാണ് മോഹന്‍ലാലിന്‍റെ പോസ്റ്റിന് താഴെ മമ്മൂട്ടി കുറിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona