മോഹൻലാല്‍ ചൈനയിലുള്ള ഫോട്ടോ അടുത്തിടെ വൈറലായിരുന്നു. ഇട്ടിമാണി മെയ്‍ഡ് ഇൻ ചൈന എന്ന സിനിമയ്‍ക്ക് വേണ്ടിയായിരുന്നു മോഹൻലാല്‍ അന്ന് ചൈനയിലെത്തിയത്. മോഹൻലാല്‍ വീണ്ടും ചൈനയിലെത്തി. ആശിര്‍വാദ് സിനിമാസ് ഹോംങ്കോങില്‍ തുടങ്ങുന്ന ഓഫീസിന്റെ ഉദ്ഘാടനത്തിനാണ് മോഹൻലാല്‍ ചൈനയിലെത്തിയത്. മോഹൻലാലിനൊപ്പം ആന്റണി പെരുമ്പാവൂരും ചൈനയിലെത്തിയിരുന്നു.

മോഹൻലാലിന്റെ ദൃശ്യം, ഒടിയൻ തുടങ്ങിയ സിനിമകള്‍ക്ക് ചൈനയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. അതേസമയം ഇട്ടിമാണി മെയ്‍ഡ് ഇൻ ചൈന, ചൈനയില്‍ റിലീസ് ചെയ്യുണ്ടോയെന്ന കാര്യം വ്യക്തമല്ല. എന്നാല്‍ മോഹൻലാല്‍ നായകനാകുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചൈനയിലും റിലീസ് ചെയ്യാൻ ആലോചിക്കുന്നുണ്ട്.