ചിത്രം ഏപ്രിൽ 25ന് തിയറ്ററുകളിൽ എത്തും.

മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാധാരണക്കാരനായ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ഏറെ പ്രതീക്ഷ ഉണർത്തുന്ന ചിത്രം ഏപ്രിൽ 25ന് തിയറ്ററുകളിൽ എത്തും. ഇതോട് അനുബന്ധിച്ച് അറൈവൽ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

കമൽഹാസൻ, മമ്മൂട്ടി അടക്കമുള്ളവർക്കൊപ്പം നിൽക്കുന്ന ഷൺമുഖന്റെ ഫോട്ടോകൾ കാണിച്ച് കൊണ്ട് തുടങ്ങുന്ന ടീസർ താടിയുടെ കാര്യം പറഞ്ഞാണ് അവസാനിക്കുന്നത്. ഈ രം​ഗം നേരത്തെയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. പുതിയ ടീസറിന് താഴെ മോഹൻലാലിനും ടീമനിന് ആശംസകൾ അറിയിച്ചു കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ഫീല്‍ഗുഡ് ഫാമിലി ത്രില്ലറാകും തുടരും എന്നാണ് അപ്ഡേറ്റുകളില്‍ നിന്നും വ്യക്തമാകുന്നത്. 

ഒരിടവേളയ്ക്ക് ശേഷം റിയലിസ്റ്റിക് നായക വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ ശോഭനയാണ് നായിക. ലളിത എന്ന കഥാപാത്രത്തെയാണ് അവര്‍ അവതരിപ്പിക്കുന്നത്. ഷണ്‍മുഖന്‍ എന്ന ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

Thudarum - Arrival Teaser | April 25 | Mohanlal | Shobana | Tharun Moorthy | M Renjith

'ഈ കാട്ടിക്കൂട്ടുന്നത് ശരിയല്ല'; പുതിയ ഫോട്ടോയുമായി രേണു സുധി, കമന്റ് ബോക്സിൽ രൂക്ഷ വിമർശനം

അതേസമയം, എമ്പുരാന്‍ ആണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസ് റെക്കോര്‍ഡുകളെ ഭേദിച്ച് വന്‍ കുതിപ്പ് നടത്തിയിരുന്നു. 250 കോടി ക്ലബ്ബില്‍ അടക്കം ഇടം നേടിയ എമ്പുരാന്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. എമ്പുരാന്‍റെ ഈ വമ്പന്‍ വിജയം മോഹന്‍ലാല്‍ തുടരും ചിത്രത്തിലൂടെ ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..